2022-23 വരെ2023-242024-25
പ്രവേശനോത്സവം 2024

2024-25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വെളിമണ്ണ ജി എം എൽ പി &യൂ പി സ്കൂളിൽ ആഘോഷിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് തട്ടാഞ്ചേരി ഉദ്ഘടനം നിർവഹിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷീല ഷൈജു നവാഗതർക് സമ്മാന വിതരണം നടത്തി. പി ടി എ വൈസ് പ്രസിഡണ്ട്‌ മുജീബ് കുനിമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മെഹ്‌റൂഫ് സംസാരിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ നോട്ട് ബുക്ക്‌ വിതരണം ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സഫീർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശരീഫ്, എം പി ടി എ പ്രസിഡന്റ്‌ പ്രജിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. രക്ഷകർതൃ ബോധവൽകരണ പരിപാടിയിൽ നസീബ സംസാരിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ കുണ്ടായി സ്വാഗത ഭാഷണവും സ്റ്റാഫ്‌ സെക്രട്ടറി നജ്മുദ്ധീൻ നന്ദിയും നിർവഹിച്ചു.

2022-23 വരെ2023-242024-25

പരിസ്ഥിതി ദിനാചരണം 2024 2024 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എം എൽ പി യു പി സ്കൂളിൽ മേരി ലൈഫ് എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹാർദ അസംബ്ലിയോട് കൂടി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി പരിസ്ഥിതി ദിന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ കുണ്ടായി മാഷ് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. കൂടാതെ പരിസ്ഥിതി ദിന ഗാനം ശ്രീമതി നസീബ് ടീച്ചറുടെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം സ്കൂളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ടുള്ള ഖാദർ മാഷിൻറെ വിളംബരം തുടങ്ങിയവ അസംബ്ലിയിൽ നടക്കുകയുണ്ടായി.

അസംബ്ലിക്ക് ശേഷം സ്കൂളിൽ തണൽമര തൈ നടുകയും പരിസ്ഥിതി ക്ലബ് രൂപീകരിക്കുകയും ശ്രീമതി റുബീന ടീച്ചർ പരിസ്ഥിതി ക്ലബ്ബിൻറെ കൺവീനർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലായി ബാഡ്ജ് വിതരണം, മഷി തീർന്ന പേന  ശേഖരണം, ഇലക്കറി മഹോത്സവം എന്നീ പരിപാടികൾ എക്കോ ക്ലബ്ബിൻറെ ഭാഗമായി കൊണ്ട് ശ്രീമതി റുബീന ടീച്ചറുടെ നേതൃത്വത്തിൽ മേരി ലൈഫ് എന്ന പേരിൽ നടന്നു.
2022-23 വരെ2023-242024-25

വായനാവാരാഘോഷം 2024