ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25
കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു
കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പതിമൂന്നാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 19/06/24 ബുധനാഴ്ച രാവിലെ 8 30 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ശ്രീമതി. ലതിക വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ SPC കൊല്ലം റൂറൽ മുൻ ADNO ശ്രീ. രാജീവ് സാറിനെ ആദരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ചിന്മയ പരേഡ് നയിച്ചു. മാസ്റ്റർ നായിഫ് നിഷാദ് സെക്കൻഡ് ഇൻ കമാൻഡർ ആയിരുന്നു. ഗേൾസ് പ്ലറ്റൂണിനെ കുമാരി ശ്രീലക്ഷ്മിയും, ബോയ്സ് പ്ലറ്റൂണിനെ മാസ്റ്റർ അശ്വജിത് അനിലും നയിച്ചു. മാസ്റ്റർ അശ്വന്ത്, ബാൻഡിന് നേതൃത്വം നൽകി.കടയ്ക്കൽ SHO ശ്രീ. S. B. പ്രവീൺ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം മനോജ് കുമാർ ബ്ലോക്ക് മെമ്പർ ശ്രീ. സുധിൻ കടയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗം സബിത ഡി. എസ്. ശ്രീ. A. നജീം (പ്രിൻസിപ്പൽ )
T. വിജയകുമാർ,( HM)
S.റജീന( പ്രിൻസിപ്പാൾ VHSE)
വിജയകുമാർ(ADNO, SPC കൊല്ലം റൂറൽ)
വികാസ്(SMC ചെയർമാൻ)
മനോജ് (PTA വൈസ്.പ്രസിഡന്റ് )
നന്ദനൻ ( ഗാർഡിയൻ SPC ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
വായന ദിനം
കടയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം വിപുലമായി ആഘോഷിച്ചു. ജൂൺ 19 വായനദിന പരിപാടികൾ HM വിജയകുമാർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ആർ. സുമ അദ്ധ്യക്ഷതവഹിച്ചു.അധ്യാപകൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി HM വിനീതകുമാരി, ഷിയാദ് ഖാൻ .സീമന്തിനി, . ശോഭ, സലീന ബീവി, റിയാസ്, ബീന, ദയ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. . പി.ൻ പണിക്കർ അനുസ്മരണ പ്രഭാഷണം 9 Gയിൽ നിന്ന് വിസ്മയ ഷാജിയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് IOF ൽ നിന്ന് നൈഫ് നിഷാദും പറഞ്ഞു. തുടർന്ന് വായന ദിന പ്രതിജ്ഞ IOG യിൽ നിന്ന് പാർവതി ചൊല്ലി ക്കൊടുത്തു.തുടർന്ന് 9 M ൽ നിന്ന് അമീൻ താജുദ്ദീൻ വായന ദിനഗാനം ആലപിച്ചു. 8H ൽ നിന്ന് അനന്യ ഷിജു ഒരു കൃതിയുടെ പ്രസ്കത ഭാഗം വായിച്ചു . ക്ലാസ് തലത്തിൽ വായനാ ദിനത്തെ കുറിച്ചുള്ള പോസ്റ്റർ കുട്ടികൾ തയ്യാറാക്കി 9L ൽ നിന്ന് കല്യാണി R.S എഴുതിയ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം . വിജയകുമാർ സർ നടത്തി. തുടർന്ന് 10 A യിലെ അശ്വതി പി, പിറന്നാൾ ദിനത്തിനോടാനുബന്ധിച്ചു പുസ്തകത്തൊട്ടിലിലേക്ക് പുസ്തകം സംഭാവന ചെയ്തു. ആയിരത്തിലധികം പുസ്തകം വായിച്ച സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ M ദാമോദരനെ വിജയകുമാർ സർ പൊന്നാട അണിയിച്ചു ആദരിച്ചു.സ്കൂൾ ലൈബ്രറിയൻ സജീത ടീച്ചർ വായന ദിന പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു.