പ്രവേശനോത്സവം 2024

ചാരമംഗലം ഗവ:ഡിവിഎച്ച് എസ്സ് എസ്സിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച പ്രശസ്ത സിനിമാ നാടകഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ഉത്തമൻ അദ്ധ്യക്ഷതവഹിച്ചു.നവാഗതരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. SSLC,+2 പരീക്ഷകളിൽ Full A+ ' നേടിയ കുട്ടികളെയും എൻ എം എം എസ് , എൽ എസ് എസ് ,യു എസ് എസ് എന്നീ സ്കോളർഷിപ്പ് ജേതാക്കളേയും സ്പോർട്സിൽ സംസ്ഥാന തലത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ ഗൗരി അക്ബറെയും , ശ്രീഹരി അജിത്തിനേയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു. കൺവീനർ ശ്രീമതി ലക്ഷമി ദാസ് കൃതജ്ഞത രേഖപ്പെടുത്തി ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി, പിറ്റിഎ പ്രസിഡൻ്റ് ശ്രീ അക്ബർ'HM in charge ശ്രീമതി നിഷ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു .

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് ശ്രീ മതി നിഷ ടീച്ചർ (HM in charge) SPC, NCC , JRC കേഡറ്റുകൾക്ക് വ്യക്ഷതൈ വിതരണം ചെയ്തു. 11 മണിക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു - സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 1.30 pm ന് നടന്ന Up, HS വിദ്യാർഥികൾക്കായി നടത്തിയ പരിസ്ഥിതി ദിനക്വിസിൽ ദേവ പ്രിയ ആർ 7 c- UP ഫസ്റ്റ്,അനാമിക വി 9 c- HS ഫസ്റ്റ് വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു. എൽ പി വിഭാഗത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശമുൾക്കൊള്ളുന്ന മുദ്രവാക്യവും , പോസ്റ്ററുകളുമായി സ്കൂൾ അങ്കണത്തിൽ റാലി നടത്തുകയുണ്ടായി.ലോക പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി ചാരമംഗലം സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സമൃദ്ധി എന്ന പേരിൽ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി. പ്രാദേശികമായി ലഭ്യമായ ഫലവർഷങ്ങളുടെ വിത്തുകൾ കുട്ടികൾ തന്നെ പാകി മുളപ്പിച്ച് അവ സ്കൂളിൽ കൊണ്ടുവന്ന ഈ ദിവസം സ്കൂൾ ഗ്രാമത്തിലെ വീടുകളിൽ കൊണ്ടുപോയി നൽകുകയും നട്ടു കൊടുക്കുകയും ആയിരുന്നു. ഫലവൃക്ഷ തൈ കളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചത് പഞ്ചായത്ത് മെമ്പർ ശ്രീമതി പുഷ്പവല്ലി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി, പ്രോഗ്രാം ഓഫീസർ രതീഷ് എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിസ്ഥിതി അസംബ്ലിയിലാണ് ഈ പരിപാടികൾ നടന്നത്.

വായനാദിനം 2024

വായനാദിനത്തോടനുബന്ധിച്ച്‌ 2024 ജൂൺ 19 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.ജൂൺ 19 ന് പ്രത്യേക അസംബ്ലി കൂടി വായനാദിന പ്രതിജ്ഞയെടുത്തു. വായനദിന സന്ദേശം എച്ച് എം ഇൻ ചാർജ്ജ് നിഷ ടീച്ചർ നൽകി. കുട്ടികൾക്ക് തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനം നടന്നു. നിഷ ടീച്ചറിന് പതിപ്പ് നൽകി പ്രകാശനം നിർവ്വഹിച്ചത്വിദ്യാരംഗം കൺവീനർ ആണ്. വായനദിന ക്വിസ്, ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, കുട്ടിയ്ക്ക് ഒരു പുസ്തകം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്