Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കുട്ടികളുടെ ലേഖനത്തിലുള്ള പുരോഗതി ലക്ഷ്യ മിട്ടുകൊണ്ട് നമ്മുടെ സ്കൂളിൽ ഈ വർഷം നടക്കുന്ന 'എന്റെ വളരുന്ന രചനാ പുസ്തകം 'എന്ന തനത് പ്രവർത്തനത്തിൽ മൂന്നാം ക്ലാസ്സിലെ കുട്ടികൾ ജൂൺ മാസത്തിലെ രചന നടത്തുന്നു. ഇന്ന് കുട്ടികൾ എഴുതിയത് ടീച്ചർ പരിശോധിച്ച് എന്തെല്ലാം തെറ്റുകളാണെന്ന് പേപ്പറിൽ മാർക്ക് ചെയ്യുകയും, ആവശ്യമായ തിരുത്തലുകൾ ടീച്ചറുടെയും, രക്ഷിതാവിന്റെയും സഹായത്തോടെ തിരുത്തി എഴുതി (പല തവണ )പഠിച്ച്, ഇപ്പോൾ എഴുതിയ ഷീറ്റിന്റെ ബാക്കി ഭാഗത്ത് എഴുതുകയും ചെയ്യും. ഈ പ്രവർത്തനം മാർച്ച്‌ മാസം വരെ തുടരും. കുട്ടികളുടെ ലേഖനത്തിലുള്ള വളർച്ച ഈ മാസങ്ങളിലെ രചനകളിലൂടെ മനസ്സിലാക്കാൻ പറ്റും. ഈ പദ്ധതിക്ക് എല്ലാ പേരെന്റ്സിന്റെയും പിന്തുണ അത്യാവശ്യമാണ്. എല്ലാവരും ആവശ്യമായ പിന്തുണ നൽകുമെല്ലോ.