സ്കൂൾ പ്രവർത്തനങ്ങൾ 2024-2025

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 14 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാഘോഷം 2024

പരിസ്ഥിതി ദിനാഘോഷം സ്കൂൾ ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ ഡെപ്യൂട്ടി എച്ച് എം, എന്നിവർ സംസാരിച്ചു.

പേനക്കൂട പദ്ധതിയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് പരിസ്ഥിതി ക്ലബ്

പേനക്കൂട പദ്ധതിയുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ, മണ്ണിലേക്ക് വലിച്ചെറിയാതെ ശേഖരിക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ് അംഗങ്ങൾ. ക്ലാസുകളിൽ സ്ഥാപിക്കുന്ന പേനക്കൂട കളിൽ നിക്ഷേപിക്കുന്ന പേനകൾ, പുനർനിർമ്മാണത്തിനായി ഹരിതകർമ്മസേനക്ക് കൈമാറും.പരിസ്ഥിതി ക്ലബിന്റെ പ്ലാസ്റ്റിക് വിരുദ്ധ സേനയുടെ നേതൃത്വത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന,മഷിപ്പേന ഉപയോഗിക്കുന്നതിനായി ക്ലാസുകളിൽ ബോധവത്കരണം നടത്തും.പേനക്കൂട പദ്ധതി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി, ഡപ്യൂട്ടി എച്ച്. എം റ്റി ഉണ്ണികൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ,കെ.പ്രസാദ്,സി.ആർ ബിനു, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2024-2025&oldid=2495034" എന്ന താളിൽനിന്ന് ശേഖരിച്ചത്