ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chakkalakkalhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയ൯സ് ലാബും മൂന്ന് കംബ്യൂട്ട൪ ലാബും ഉണ്ട്.വിശാലമായ മൂന്നു കമ്പ്യൂട്ടർലാബുകളിലുമായി ഏഴുപതിലധികം കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മൾട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിപുലമായ ഒരു വായനശാലയും സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില് മൂന്ന് സയ൯സ് ലാബും ഉണ്ട്. സ്കൂളില് വിപുലമായ ഒരു ഡിജിറ്റല് ലൈബ്രറിയുംഒരുക്കിയിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് 14 സ്കൂൾ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. സ്കൂളില് ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. മാലിന്യ നിർമാർജനത്തിനായി പ്രത്യേക സൗകര്യ‍മൊരുക്കിയിട്ടുണ്ട്. ജല വിതരണത്തിനായി കിണറും ഒരു കുഴൽകിണറുമുണ്ട്.