ജൂൺ 5 ലോകപരിസ്ഥിതി ദിനം

നമ്മുടെ ഭൂമി നമ്മുടെ ഭാവി

ജൂൺ 5 : ഇടവപ്പാതി പെയ്യാതെ മാറി നിന്ന പരിസ്ഥിതി ദിന പകലിൽ പിറന്നാൾ തൈ നട്ടും സന്ദേശം കൈമാറിയും പൂന്തോട്ടത്തിലേക്ക് പൂച്ചെടികളെത്തിച്ചും ദിനാചരണം ആഘോഷമാക്കി.

ലളിതവും ഹൃസ്വവുമായ അസംബ്ലിയിൽ പ്രഥമാധ്യാപിക കെ. ശ്രീലത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡന്റ് കെ. പുരുഷോത്തമൻ ആശംസ നേർന്നു. ഹക്കീം മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശ ഭാഷണം നടത്തി.

ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു.

സസ്യ വൈവിധ്യത്തെ തൊട്ടറിഞ്ഞും സസ്യലോകത്തെ അടുത്തറിഞ്ഞും സസ്യങ്ങളെ അറിയാം എന്ന ശീർഷകത്തിൽ നടത്തിയ പഠന പ്രവർത്തനവും വേറിട്ടതായി.

 
പരിസ്ഥിതി ദിനത്തിൽ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികളെ അഭിമുഖീകരിച്ചു സംസാരിക്കുന്ന എച്ച് എം കെ ശ്രീലത. പി ടി എ വൈസ് പ്രസിഡന്റ്‌ കെ പുരുഷോത്തമൻ, അധ്യാപകൻ എ ജി എ ഹകീം എന്നിവർ സമീപം
 
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം പരിസ്ഥിതി ക്ലബ്‌ കൺവീനർ ശ്രീ പ്രശാന്ത്കുമാർ കെ നയിക്കുന്നു
 
'സസ്യങ്ങളെ അറിയാം' എന്ന പേരിൽ നടത്തിയ പ്രത്യേക പരിപാടിയുടെ ഭാഗമായി വിവിധ സസ്യങ്ങളുടെ വിവരങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടുന്ന രണ്ടാം ക്ലാസിലെ കുരുന്നുകൾ