== പെരുവന്താനം ==പ്രമാണം:30449 pvm.jpeg പെരുവന്താനം തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മനോഹര ഗ്രാമമാണ് പെരുവന്താനം. കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട്  താലൂക്കിലാണ് പെരുവന്താനം  ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിക്കുന്ന ആശുപത്രികൾ സ്കൂളുകൾ ബാങ്ക് സേവനങ്ങൾ പോസ്റ്റ്‌ ഓഫീസ് പഞ്ചായത്ത് ഓഫീസുകൾ മികച്ച ഗതാഗത സൗകര്യങ്ങൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന ഒരു മാതൃക ഗ്രാമമാണ്. പ്രസിദ്ധമായ ക്ഷേത്രങ്ങൾ ടൂറിസ്റ്റ് മേഖലകൾ എന്നിവയാലും പെരുവന്താനം വേറിട്ട്‌ നിൽക്കുന്നു.

ഭൂമി ശാസ്ത്രം

ഉപജില്ലാ ആസ്ഥാനമായ പീരുമേടിൽ നിന്ന് 20 കിലോ മീറ്ററും ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നും 73 കിലോ മീറ്റർ അകലെയുമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.2009 ലെ കണക്കുകൾ പ്രകാരം പെരുവന്താനം ഗ്രാമം ഒരു ഗ്രാമ പഞ്ചായത്ത് കൂടിയാണ്. ഗ്രാമത്തിന്റെ മൊത്തം ഭൂമി ശാസ്ത്രപരമായ വിസ്തീർണം 6892 ഹെക്ടറാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • പോസ്റ്റ്‌ ഓഫീസ്
  • ആശുപത്രി
  • പോലീസ് സ്റ്റേഷൻ
  • കെ എസ് ഇ ബി
  • വില്ലേജ്  ഓഫീസ്
  • ബാങ്ക്
  • ഗ്രാമ പഞ്ചായത്ത്‌

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
  • ജി യൂ പി എസ് പെരുവന്താനം
  • സെന്റ്  ജോസഫ്  ഹയർ സെക്കന്ററി സ്കൂൾ
  • പി എം എ  ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • സെന്റ് ആന്റണിസ് കോളേജ്