Schoolwiki സംരംഭത്തിൽ നിന്ന്
തോന്നൂർക്കര
സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.
വിദ്യാലയങ്ങൾ