എ.യു.പി.എസ് തോന്നൂർക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തോന്നൂർക്കര

[[പ്രമാണം:24674_gramam.jpeg|tumb|തോന്നൂർക്കര

സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.

തോന്നൂർക്കര

ഭൂമിശാസ്ത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ചേലക്കര പഞ്ചായത്തിലാണ് തോന്നൂർക്കര എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്.ചേലക്കരയിൽ നിന്നും നാല് കിലോമീറ്റർ തെക്ക് പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ തോന്നൂർക്കര ഗ്രാമമായി.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പ്രൈമറി ഹെൽത്ത് സെൻറർ
  • ഗ്രാമീണ വായനശാല
  • ക്ഷീരോൽപാദക സഹകരണ സംഘം
  • പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

  • ഉള്ളിയിൽ നിന്ന് ഹൃദ്രാഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ച പ്രശസ്ത കാർഡിയോളജിസ്റ്റ് I S മേനോൻ
  • കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങൾ

വിദ്യാലയങ്ങൾ

  • യു പി എസ് തൊണ്ണൂർക്കര

ചിത്രശാല