ജി. ബി. യു. പി. എസ്. തത്തമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തത്തമംഗലം

കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം  മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ  തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു്  തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.

ഭൂമിശാസ്ത്രം

ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള  ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം  എന്ന പേര് വന്നതു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
  • വില്ലേജ് ഓഫീസ്,തത്തമംഗലം
  • സ്റ്റേറ്റ് ബാങ്ക്  ഓഫ്ഇന്ത്യ ,തത്തമംഗലം
  • ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
  • ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം

ശ്രദ്ധേയരായ വ്യക്തികൾ

ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു കെ അച്ചുതൻ.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ  മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.

ആരാധനാലയങ്ങൾ

aradhanalayagal
  • വിനായകൻ കോവിൽ,തത്തമംഗലം
  • വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം
  • ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി യു പി എസ് തത്തമംഗലം
  • ജി എസ് എം വി എച്ച്  എസ് എസ് തത്തമംഗലം

ചിത്രശലഭം