ഗവ.എൽ പി എസ് ചെങ്ങമനാട്/എന്റെ ഗ്രാമം
ചെങ്ങമനാട്
എറണാകുളം ജില്ലയിൽ ആലുവയിലുള്ള ഒരു ചെറിയ പട്ടണമാണ് ചെങ്ങമനാട് . പെരിയാർ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു.