എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കേരളത്തിലെ വെസ്റ്റ് കോസ്റ്റ് കനാൽ (ഡബ്ലിയു സി സി )ശൃംഖലയുടെ ഭാഗമാണ് കനോലി കനാൽ.മണലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്തിൽ കേരള വിനോദസഞ്ചാര വകുപ്പ് മനോഹരമായ സൗഹൃദ തീരം നിർമ്മിച്ചിരിക്കുന്നു. ഈ മനോഹര തീരത്തിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

സാമൂഹിക സാംസ്കാരിക ജീവിതം

വായനാശാല

കണ്ടശാങ്കടവിൽ വായനശാലകൾ പണ്ടുമുതൽ പ്രവർത്തിച്ചിരുന്നു. 1096 മണലൂരിലെ കോടങ്കടത്ത് കെ കെ കൈമൾ മുൻകൈയെടുത്ത് യുവജന വായനശാല എന്ന പേരിൽ ഒരു വായനശാല ആരംഭിച്ചു.പിന്നീട് ജോസഫ് മുണ്ടശ്ശേരിയും കൂട്ടരും ചേർന്ന് പുതിയ ലൈബ്രറി സംഘടിപ്പിക്കാൻ ശ്രമിച്ചു.അതിനു മുൻകൈയെടുത്തത് പെരുമാടൻ പിസി പോൾ ആയിരുന്നു.വായനശാലയ്ക്ക് വേണ്ടി സ്വന്തമായി പണം മുടക്കാനും അദ്ദേഹം മടിച്ചില്ല.അങ്ങനെയുണ്ടായ പുതിയ വായനാശാല കണ്ടശാം കടവ് അങ്ങാടിയിലെ അറിവിന്റെ കുത്തകക്കാരോടുള്ള വെല്ലുവിളിയായി തീർന്നു.ചുരുക്കത്തിൽ കണ്ടശാങ്കടവിലെ പൊതുകാര്യമേഖലയിൽ വിപ്ലവത്തിന്റെ വിത്തുപാകാൻ ലൈബ്രറി കാരണമായി.

കലാസമിതികൾ

കണ്ടശാങ്കടവിലും പരിസരപ്രദേശങ്ങളിലും ആയി നിരവധി കലാസമിതികൾ ഉണ്ട്.1985ൽ രജത ജൂബിലി ആഘോഷിക്കുന്ന കാൻഡസ് ആർട്സ് ക്ലബ് അതിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.ആണ്ട് തോറും വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള നാടക മത്സരം ഇതിനധികം പ്രസിദ്ധിയാർജിച്ചു കഴിഞ്ഞിരിക്കുന്നു.

സ്പോർട്സ് രംഗം

ഉദ്ദേശം 40 വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടശാങ്കടവ് സ്പോർട്സ് രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഫുട്ബോൾ,പോൾ വാൾ,ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ പ്രാവീണീരായ പലരും ഇവിടെ ഉണ്ടായിരുന്നു.മദ്രാസ് ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത വിജയം വരിച്ച ശ്രീ.ടി.ജെ ഫ്രാൻസിസ് മാസ്റ്റർ കണ്ടശാങ്കടവിലെ സ്പോർട്സിന്റെയും ഗെയിംസിന്റെയും സർവ്വസ്വവുമായ സി.ഡി ജോൺ മാസ്റ്റർ എന്നിവർ പഴയ തലമുറയിൽ അവശേഷിക്കുന്നവരാണ്.

പ്രമുഖ വ്യക്തികൾ

പ്രശസ്തരായ നിരവധി വ്യക്തികൾക്ക് ജന്മം നൽകിയിട്ടുള്ള നാടാണ് കണ്ടെത്താൻ മൺമറഞ്ഞ തോട്ടുങ്കൽ പൊറിഞ്ചു, തോട്ടുങ്കൽ ഫ്രാൻസിസ്, സി വി കുഞ്ഞ് അയ്യപ്പൻ,പിജെ ഫ്രാൻസിസ്, പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി, ലണ്ടൻ മലയാളികളുടെ നേതാവായ ശ്രീ കെ എ ദേവസി, സാഗർ ബിഷപ്പ് ഡോക്ടർ ക്ലൈമറ്റ്സ്  തോട്ടുങ്കൽ സി എം ഐ, മഹാകവി ഫാദർ എസ് തേർമടം,  ശ്രീ വി എം സുധീരൻ എംഎൽഎ, ശ്രീ കെ പി പ്രഭാകരൻ എംഎൽഎ, ശ്രീ കെ കെ അയ്യപ്പൻ തുടങ്ങിയവരും അവരിൽ ചിലരാണ്.

ശ്രീ പി. ജെ. സണ്ണി

സ്പോർട്സിലും ഗെയിംസിലും തൽപരനായിരുന്ന സണ്ണി കണ്ടശാങ്കടവ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1960 മുതലാണ് ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ പ്രാഗല്ഭ്യം പ്രകടിപ്പിച്ചത്.

പിന്നീട് യൂണിവേഴ്സിറ്റി അംഗമായി. സംസ്ഥാന ഭാസ്കറ്റ്ബോൾ താരമായി ഉയർന്ന അദ്ദേഹം താൻ ജോലി ചെയ്യുന്ന എഫ്. എ.സി ടി യുടെ കളിക്കാരനായി. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ഫെഡറേഷന്റെ അസോസിയേറ്റഡ് സെക്രട്ടറി കൂടിയായ അദ്ദേഹം കഴിഞ്ഞിട്ട് വർഷമായി ഇന്ത്യൻ പുരുഷ വനിത ജൂനിയർ ബാസ്ക്കറ്റിം സെലക്ഷൻ കമ്മിറ്റി അംഗമായും ഇപ്പോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു വരുന്നു.