ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈടെക് വിദ്യാലയം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
=== എൻറെ വിദ്യാലയം വികസനത്തിന്റെ പടവുകളിൽ ===
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാഠ്യപാഠ്യേതര മേഖലകളിൽ മികവുപുലർത്തി 144 വർഷമായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെൻറ് ഹൈസ്കൂൾ. സാമൂഹ്യ നന്മയും ഉന്നതിയും ലക്ഷ്യം വയ്ക്കുന്ന എൻറെ വിദ്യാലയം കലാസാംസ്കാരിക രംഗങ്ങളിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞത്, വിദ്യാലയത്തിന് പൊതുസമൂഹത്തോടുള്ള ഗുണകരമായ അടുപ്പം കൊണ്ട് മാത്രമാണ്.
നവീകരണ കുതിപ്പിലേക്ക്
ആധുനിക സംവിധാനങ്ങൾ ആയ പ്രൊജക്ടർ, ലാപ്ടോപ്പ്, വൈറ്റ് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ് മുറിയും . ഇത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്.
അടിസ്ഥാന സൗകര്യങ്ങളിലെ പൂർണ്ണത
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്റൂമുകളും പ്രത്യേകം പ്രത്യേകം ഇരുന്ന ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹോളുകളും തയ്യാറാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇരുന്ന് വിശ്രമിക്കാൻ വനിതാ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട് സ്കൂളിൽ. എല്ലാ ക്ലാസ് റൂമുകളിലും രണ്ട് ഫാൻ നാല് ലൈറ്റ് എന്നിവ സജ്ജീകരിച്ചതോടൊപ്പം തന്നെ ടൈൽ പാകിയ തറയോട് കൂടിയതുമാണ് ക്ലാസ് മുറികൾ.
===== കലാകായിക വിദ്യാഭ്യാസം നേട്ടങ്ങൾ =====
ഓരോ വർഷവും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിലും മറ്റു പാണ്ഡ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും ഒന്നിനൊന്ന് മികവാണ് പുലർത്തി പോകുന്നത്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ പ്ലാവൂർ സ്കൂളിന് കഴിഞ്ഞു. എൽഎസ്എസ് സ്കോളർഷിപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച മറ്റു കായിക മേഖലകളിൽ സംസ്ഥാന തലം വരെ എത്തിയ മിമിക്രിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശാസ്ത്രമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കുട്ടികൾ ഒന്നിനൊന്നിനു മികവോടെ മുന്നോട്ടു കുതിക്കുന്നു.
പ്രത്യക്ഷ പ്രവർത്തനങ്ങൾ
കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും ആയി സ്കൂൾ മെസേജിങ് സിസ്റ്റം, എല്ലാ റൂട്ടുകളിലേക്കും വാഹനസൗകര്യം, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസ്സുകൾ, ഹൈടെക് ക്ലാസ് മുറികൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ഉച്ച ഭക്ഷണ പദ്ധതി, ലൈബ്രറി, എസ് പി സി, എൻസിസി മുതലായവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി
കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികാസമേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവസമൃദ്ധമായി ഇടങ്ങളായി സ്കൂൾ മാറുന്നു. ജലാശയങ്ങൾ, ശലഭോ ധ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പഠന ഹരിത ഇടങ്ങൾ, പാർപ്പിടം, ഗതാഗതം, മണ്ണ് തുടങ്ങിയ ടീമുകൾക്ക് അനുയോജ്യമായ നിർമിതികൾ പ്രീ സ്കൂളിൻറെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറുന്നു.
നിറവിന്റെ 140 കളിൽ പ്ലാവൂർ
എല്ലാം മേഖലകളിലും ഒരുപോലെ പരിപൂർണ്ണ നിലവാര പുലർത്തുന്ന തിന് മകുടോദാഹരണമായി ഗവൺമെൻറ് ഹൈസ്കൂൾ മാറുന്നു.