പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/എന്റെ ഗ്രാമം

== കൂന്തള്ളൂർ ==കൂന്തള്ളൂർ


തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്   താലൂക്കിലെ ഒരു ഗ്രാമമാണ്  കൂന്തള്ളൂർ.


ഭൂപ്രകൃതി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് ചിറയൻകീഴ് താലൂക്ക്. ആറ്റിങ്ങൽ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചിറയൻകീഴ് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കലാ സംസ്കാരിക കേന്ദ്രം, കായലിന്റേയും, കയറിന്റേയും നാട്. ലോക പ്രശസ്ത കലാകാരൻമാരായ പ്രേംനസീർ, ഭരത്​ഗോപി എന്നിവരുടെ ജൻമം കൊണ്ട് കീർത്തി കേട്ട. ശ്രീ ശാർക്കര ദേവി കുടികൊള്ളുന്ന പഴയ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട സ്ഥലം.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻ‌കീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.

ചിറയിൻകീഴിനടുത്തു ‌ ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ട.(7 കി.മീ).മഹാകവി കുമാരനാശാൻ ജനിച്ച കായിക്കര, ചിറയൻകീഴിനും വർക്കലയ്‌ക്കും ഇടയിലാകുന്നു.വാമനപുരം നദി ചിറയൻകീഴു വച്ച്‌ അറബിക്കടലിൽ പതിയ്‌ക്കുന്നു.

സാംസ്കാരികം

ശാർക്കരദേവി ക്ഷേത്രവും വർക്കല കടപ്പുറവുമാണ് ചിറയിൻ‌കീഴിന്റെ പ്രധാന ആകർഷണങ്ങൾ. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന കാളിയൂട്ട് എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാർക്കരദേവീ ക്ഷേത്രത്തിലെ പ്രത്യേകതയായി ഏല്ലാ വർഷവും നടന്നുവരുന്നു.

== പ്രധാനപ്പെട്ട വ്യൿതികൾ == 

  • പ്രേംനസീർ,
  • ഭരത് ഗോപി
  • ജി. ശങ്കരപ്പിള്ള