ജി എൽ പി എസ് പനമരം/എന്റെ ഗ്രാമം
പനമരം
വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് പനമരം
ഭൂമിശാസ്ത്രം
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ പനമരം ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് പനമരം. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 80.9 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ വടക്ക്: പുൽപ്പള്ളി, മാനന്തവാടി പഞ്ചായത്തുകൾ, റിസർവ് ഫോറസ്റ്, കിഴക്ക്: പൂതാടി പഞ്ചായത്ത്, തെക്ക്: കണിയാംപറ്റ, പൂതാടി പഞ്ചായത്തുകൾ, പടിഞ്ഞാറ്: വെള്ളമുണ്ട, എടവക പഞ്ചായത്തുകൾ എന്നിവയാണ്.
ഭൂമിശസ്ത്രപരമായി വയനാട് ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് പനമരം സുൽത്താൻ ബത്തേരിയിൽ നിന്ന് 19 കി.മി. മാനന്തവാടിയിൽ നിന്ന് 15 കി.മി. അകലത്തിലാണ് കിടക്കുന്നത്. സാക്ഷരത 78.05% ആണ്
പൊതുമേഖലാ സ്ഥാപനങ്ങൾ
ജി എൽ പി എസ് പനമരം
ഗവ. എച്ച് എസ് എസ് പനമരം
പോസ്റ്റ് ഓഫീസ്
കൃഷിഭവൻ
ഗ്രാമ പഞ്ചായത്ത്.