ജി വി എച്ച് എസ് എസ് വലപ്പാട്/എന്റെ ഗ്രാമം
വലപ്പാട്
വലപ്പാട്ഗ്രാമം
ഓരോ പ്രദേശങ്ങളുടെയും നാമം രൂപപ്പെട്ടതിനു പിന്നിൽ രസകരമായ ചരിത്രമുണ്ടാകും. വലപ്പാടിനുമുണ്ടായിരുന്നു ചരിത്രം. നാടുവാഴികളുടെയും ഇടപ്രഭുക്കന്മാരുടെയും ഭരണം നടനമാടിയിരുന്ന അക്കാലത്ത് കരുത്തനായ ബ്ലാഹയിൽ മൂപ്പിൽ നായരിൽ നിന്ന് ദാനമായി ഒരു വലവട്ടപ്പാട് സ്ഥലം ക്രിസ്ത്യാനികൾ ആവശ്യപ്പെടുകയും അങ്ങനെ ദാനമായി ലഭിച്ച സ്ഥലത്ത് ഒരു ക്രിസ്ത്യൻ പള്ളി ഉയരുകയും ചെയ്തു. എ.ഡി. 1500 ൽ ആണ് ആദ്യമായി പള്ളിസ്ഥാപിക്കപ്പെട്ടത്. അന്നുവരെ വലപ്പാടുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും ഏനാമാവ് പള്ളിയെയും പഴുവിൽ പള്ളിയെയും ആണ് ആശ്രയിച്ചിരുന്നത്. ആദ്യം സ്ഥാപിച്ച പള്ളി പുതുക്കിപണിതതാണ് ഇന്ന് കാണുന്ന സെന്റ് സെബാസ്റ്റ്യൻ ദേവാലയം . ആ വലവട്ടപ്പാട് പിന്നീട് ലോപിച്ച് പിന്നീട് വലപ്പാടായി എന്നാണ് ഐതിഹ്യം