ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ
എക്കോ ക്ലബ്
സ്കൂളിലെ എക്കോ ക്ലബ്ബും പ്രവർത്തനങ്ങളും
സ്കൂളിലെ ജൈവവൈവിദ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന, അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്ന ക്ലബ്ബാണ് എക്കോ ക്ലബ്. ജൈവവൈവിദ്യ സംരക്ഷണം ഏറെ പ്രാധാന്യം അർഹിക്കുന്ന ഈ സമയത്തു സ്കൂളിലെ ജൈവ വൈവിദ്യ സംരക്ഷണത്തിന് ഈ ക്ലബ് വളരെയധികം സഹായിക്കുന്നു.
എക്കോ ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.അവയിൽ ചിലതാണ് താഴെ പറയുന്നവ;
▪️ സ്കൂളിൽ കൃഷി ഒരുക്കം,പൂന്തോട്ട നിർമ്മാണം എന്നിവയാണ് എക്കോ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
▪️വനം വൃക്ഷത്തൈ നടീൽ
ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും പരിസരത്തും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു.
▪️പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു.
▪️കൂടാതെ ക്ലബ്ബിന്റെ ഭാഗമായി പഠനയാത്രയും സംഘടിപ്പിക്കുന്നു