ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
ജൂൺ 5 -പരിസ്ഥിതി ദിനം ആചരിച്ചു
-
HMഎം വി ഗീത ടീച്ചർ മരത്തൈ നടുന്നു
-
സ്കൂൾ മാനേജർ ശ്രീ എസ് ശ്രീകുമാർ മരത്തൈ നടുന്നു
2023 -24 വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 നു ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. HM എം വി ഗീത ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ഇ ജെ സുനിത ടീച്ചർ ,സ് ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ , പി ടി എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ മരങ്ങൾ നട്ടുപിടിപ്പിച്ചു . വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സങ്കടിപ്പിച്ചിട്ടുണ്ട് .
സ്കൂൾതല ശാസ്ത്രമേള 2023-24
സ്കൂൾതല ശാസ്ത്രമേള ജി എച് എസ് എസ് കണ്ണാടിപ്പറമ്പ് HM ശ്രീ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിരുചി പ്രകടമാക്കും വിധം പരിപാടി ആസൂത്രണം ചെയ്യുകയും ,പരിപാടി വൻ വിജയമാകുകയും ചെയ്തു .
അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു
"സ്പന്ദനം"-സഹവാസക്യാമ്പ് 2023-24
ഫെബ്രുവരി 3 ,4 തീയതികളിൽ സ്കൂളിൽ നടന്നു. വിവിധ സെഷനുകളിലായി ഒമ്പതോളം റിസോഴ്സ് പേഴ്സൺസ് എൽപി യുപി വിഭാഗങ്ങളിലായി കുട്ടികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്തു.
-
സ്പന്ദനം2023 -24
സുരീലിഹിന്ദി വർക്ക്ഷീറ്റ് പ്രവർത്തനം 2023-24
ദേശസേവാ യു പി സ്കൂളിൽ സുരീലി ഹിന്ദിയുടെ ഭാഗമായുള്ള 5, 6, 7, ക്ലാസിലെ കുട്ടികൾക്ക് വിവിധ വർക്ക് ഷീറ്റുകൾ ഫെബ്രുവരി രണ്ടാം വാരം മുതൽ നടത്തി . ഹിന്ദി ഭാഷ കുട്ടികൾക്ക് എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളും , ഹിന്ദി കവിതകളും സുരീലി ഹിന്ദിയുടെ വർക്ക് ഷീറ്റിൽ ഉൾപ്പെടുത്തി .
സയൻസ് ഫെസ്റ്റ് 2024 സബ്ജില്ലാതല വിജയികൾ
RRA യുടെ ശാസ്ത്ര പ്രശ്നോത്തിരി (ലെൻസ് 2023 -24),സ്കൂൾ തല പ്രോജെക്ട് എന്നിവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ്ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കി
-
LENS 1ST PRIZE , ARSHIN REJEESH CLASS 7
-
PROJECT 3RD PRIZE, DEVANANDA P CLASS 7
സയൻസ് ഫെസ്റ്റ് 2024
ദേശസേവ യു പി സ്കൂളിൽ സയൻസ് ഫെസ്റ്റ് 2024 ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ഗീത ഉദ്ഘാടനം ചെയ്തു .യു.പി ക്ലാസിലെ കുട്ടികൾ ക്ലാസ് തലത്തിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, ചാർട്ടുകൾ, പതിപ്പുകൾ എന്നിവ തയ്യാറാക്കി പ്രദർശനം നടത്തി. കൂടാതെ സ്കൂൾ തല പ്രൊജക്ട് അവതരണവും LENS ( ക്വിസ് ) മത്സരവും നടത്തി
-
സയൻസ് ഫെസ്റ്റ് 2024 ഉദ്ഘാടനം