ഗവണ്മെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം

 
വാർഷികാഘോഷം ശ്രീമതി കെ വി സുജാതടീച്ചർ ഉദ്ഘടാനം ചെയ്യുന്നു .

പടന്നക്കാടിന്റെ അക്ഷരവെളിച്ചമായ ഗവൺമെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ 2024 മാർച്ച്‌ 5 ന് നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാവിലെ 10 മണി മുതൽ അങ്കണവാടി കുട്ടികളുടെയും പ്രീ പ്രൈമറി കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് സ്കൂൾ കുട്ടികളുടെ അട്ടവും പാട്ടും നടന്നു.





'സധൈര്യം'  കരാട്ടെ പരിശീലനം

 

എസ് എസ് കെ യുടെ സധൈര്യം പദ്ധതിയുടെ ഭാഗമായി  3, 4. ക്ലാസുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തി .35 കുട്ടികളാണ് വൈകുന്നേരത്തെ പരിശീലനങ്ങളിൽ പങ്കെടുത്തത്‌ .12 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക്ഹൊസ്ദുർഗ് ബി ആർ സി ട്രെയ്നർ സുബ്രഹ്മണ്യൻ  മാഷ് സർട്ടിഫിക്കറ്റ് നൽകി .



പഠനോത്സവം 2023 -2024

ഈ വർഷത്തെ പഠനോത്സവം 27/ 3 / 2024 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ബി ആർ സി ട്രെയിനർ ശ്രീ രാജഗോപാലൻ സാ‍‍ർ ഉദ്ഘടാനം ചെയ്തു .പി ടി എ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായിരുന്നു.സ്വാഗതം ഹെഡ്മിസ്ട്രസ് ശ്രീമതി  ഉഷ വടക്കമ്പത്തും നിർവഹിച്ചു . സി ആർ സി കോർഡിനേറ്റർ ശ്രീജ ടീച്ചർ സദസ്സിനെ ധന്യമാക്കി .ചടങ്ങിൽ നാലാം ക്ലാസുകാരി അവന്തിക വി എം ന്റെ കവിത 'മിഠായി 'രാജഗോപാലൻ മാഷ്  പ്രാകാശനം ചെയ്തു.അതോടൊപ്പം നാലാം ക്ലാസ്സുകാരി അഷ്മിക ടി പി ക്ലാസ് ടീച്ചറുടെ വരച്ച ചിത്രം ചടങ്ങിൽ വെച്ച് നൽകി .മദർ പി ടി എ പ്രസിഡന്റ്  ശ്രീമതി വിനീത പരിപാടിക്ക് ആശംസ അർപ്പിച്ചു .എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദു കുഞ്ഞിപ്പുരയിൽ നന്ദി രേഖപ്പെടുത്തി .

പ്രമാണം:12315-school-11.jpg

                                 രാവിലെ കുട്ടികളുടെ നേതൃത്വത്തിലുള്ള ഐ സി ടി സാധ്യത ഉപയോഗിച്ചുള്ള രജിസ്‌ട്രേഷൻ പരിപാടിക്ക് മാറ്റ് കൂട്ടി .ശേഷം ഓരോ ക്ലാസിലെയും കുട്ടികളുടെ  പഠന മികവുകളുടെ അവതരണം നടന്നു .മികവുകൾ നല്ല രീതിയിൽ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു .






ഇഫ്താർ സംഗമം 2024

ഒരുമയുടെ സന്ദേശം വിളിച്ചോതി ജി എൽ പി എസ് പടന്നക്കാടിൽ ഇഫ്താർ സംഗമം നടത്തി .രക്ഷിതാക്കളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു .