ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ് കുറിച്യർ . ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക വാകേരി സ്കൂളിലെ ഐടി ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമയി തയ്യാറാക്കിയ അരിക്കല്ല് എന്ന ഗോത്ര പദാവലിയിലെ ഒരു ഭാഗമാണിത്. തയ്യാറാക്കിയത് കെ. കെ. ബിജു ( എച്ച് എസ് എ മലയാളം)
അക്ക - ഏട്ടത്തി അങ്ങ് - അവിടെ അങ്ങ് ദീരത്ത് - വളരെ ദൂരത്ത് അടക്കകിരി - അടയ്ക്കാപക്ഷി അണ്ണക്കൊട്ടൻ - അണ്ണാൻ അത്തായം - അത്താഴം അന്നം - മൈന അയ് ന് - അത് അരിക്കത്തി - അരിവാൾ അരിക്കല്ല് - ആലിപ്പഴം അരിക്കുമ്മായം - ഉപ്പുകൂണ് അറിമ്പാറ – അമ്മിക്കല്ല് ആപ്പൻ - ഇളയച്ചൻ ആല – തൊഴുത്ത് ഇങ്ങോട്ട് വാ - ഇവിടെ വരിക ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി ഇവന്ത് - അവന്റെ ഇവളത് - അവളുടെ ഈങ്ങക്കായ് - ഇഞ്ചക്കായ് ഈയ്യാംപാറ്റ – ഈയൽ ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി ഉപ്പേരിക്കറി - തോരൻകറി ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ് ഉമ്മിയുറുമ്പ് - നെയ്യുറുമ്പ് ഉറായെ - എട്ടുകാലി ഉറുമാങ്കായ് - പേരയ്ക്ക ഊടെ -ഇവിട ഊടെത്തന്നെ - അടുത്ത് എന്താകുന്നു - എന്തു ചെയ്യുന്നു? എരക്കോട് - നെല്ലുകുത്തുന്ന പുര എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം എറ്ക്ക് - ഉറുമ്പ് എല – ഇല എലക്ക - ഉലക്ക എലുമ്പ – കഴുകുക ഏക്ക് - എനിക്ക് ഏച്ച് ല്‍ - വെട്ടിമരം ഏണിക്ക് - എഴുന്നേൽക്കുക ഏരുകെട്ട് - നിലമുഴൽ ഏര് - കാള ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്) ഒയ് ക്കു്ക – വെള്ളം ഒഴിക്കുക ഒറക്കം -ഉറക്കം ഓടെ - എവിടെ കങ്ങ്മ്പാള – കവുങ്ങിൻപാള കടച്ചക്ക – പൈനാപ്പിൾ കടച്ചൽ – കടച്ചിൽ, വേദന കടച്ചല് – വേദന കണ്ടം - വയൽ കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക) കണ്ണഞ്ചേരി - ബുൾബുൾ പക്ഷി കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ) കപ്പിലാണ്ടി - കശുമാങ്ങ കയ്പ – പാവയ്ക്ക കയ്പ്പക്ക - പാവക്ക കരള്‍ - നെഞ്ച് കറപ്പ - കറുവ (എടന) കറുമൂസ് - പപ്പായ കല്യാണചെക്കൻ - വരൻ കല്യാണത്തി - വധു കളളി - ഇല്ലിക്കൂമ്പ് കള്‍ വ് - കഴുക്കോൽ കാട്ടി - കാട്ടുപോത്ത് കായൽ - മുള കാരക്കുണ്ട് - ഉണ്ണിയപ്പം കാറ്റ് - വായു കാലിചോള - കവളംകാളി(ഒരുപക്ഷി) കിരി - തൂക്കനാം കുരുവി, ആറ്റക്കിളി കിര് - കുരു, വിത്ത് കുടുക്ക – മൺകലം കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി കുട്ടി - തീരെ ചെറിയ കുട്ടി കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ് കുമ്മായം - കൂണ് കൂമൻ - മൂങ്ങ കൂളി - പ്രേതം കെച്ച – കൊക്ക് (കൊക്കു പക്ഷി) കെനിയാണം - കല്യാണം കെരയ് - കരച്ചിൽ കെരള് - കഴുത്ത് കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം കൈയില്‍ - തവി കൈയ്യെലുമ്പ - കൈകഴുകുക കൊടല് - കുടൽ കൊട്ട – കുട്ട കൊമ്പൻ - മുയൽ കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട കൊവ് - കഴുകൻ കോയി - കോഴി ക്ലാസ് - ഗ്ലാസ് ചക്കക്കിര് - ചക്കക്കുരു ചടയ്ക്കുംബട്ടി - മരവാഴ ചളി – ചെളി ചിമ്മിണി - മണ്ണെണ്ണ ചിരി - ചുണ്ട് ചീക്ക് - ചീപ്പ് ചീരപറിങ്കി - കാന്താരിമുളക് ചീരാപ്പ് – ജലദോഷം ചീല് - ചൂല് ചെക്കൻ - ചെറുപ്പക്കാർ ചെപ്പടം - ചെമ്പുകുടം ചെറവ - ചെരവ ചേട്ടൻ -അണ്ണൻ ചേര – ചോര ചേറപ്പാമ്പ് - ചേരപ്പാമ്പ് ചേല് – തോൾ ചൊടി വരത് - ദേഷ്യം വരുന്നു ചൊമര് - ഭിത്തി ഞറമ്പ് - ഞരമ്പ് ഞെണ്ട് - ഞണ്ട് ഞേഞ്ഞല് - കലപ്പ ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു) തക്കുക – അടിക്കുക തടിയൻമീന് - വലിയമീൻ തമ്മന്തി - ചമ്മന്തി തല ഈര– തലചീകുക തലകെട്ടുക – മുടികെട്ടുക തലനാറ് - തലമുടി താക്കോൽ - താഴ് താള് - ചേമ്പ് തിന്ന് – തിന്നുക തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക തൂമ്പ - കൈക്കോട്ട് തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്) തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം തോടൻ - വട്ടോൻ(ഒരിനം മത്സ്യം) തോല് - തോൽ, ത്വക്ക് തോള - കക്ഷം ദായിക്ക്ന്നത - ദാഹം ദീരത്ത്- ദൂരത്ത് ധായിലെ - രാവിലെ ധാവ് - രാത്രി, അന്തി നങ്ങള്‍ – ഞങ്ങൾക നാരങ്ങ – ഓറഞ്ച് നാവ് - നാക്ക് നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു) നെനയ്ക്കുക – തുണി അലക്കുക നെരി - കടുവ നൊകം - നുകം നോക്ക് - നോക്കുക പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി പച്ചബെള്ള – പച്ചവെള്ളം പടഞ്ചക്ക - കൂഴച്ചക്ക പടോലം - പടവലം പരള് - ചെറിയ ഒരിനം മീൻ പറങ്കി - മുളക് പാപ്പൻ - ഇളയച്ചൻ പായ്ക – ഓടുക പാറ്റ - പൂമ്പാറ്റ പാൽചൊരം - പാദസരം പിട്ട് - പുട്ട് പിയ്ക്ക് - പുഴുക്ക് പിറ്റ് - പുറ്റ് പിറ്റ് കൂണ് -പെരുങ്കൂണ് പിലാവ് - പ്ലാവ് പില്ല് - വൈക്കോൽ പീച്ചത്തി - പിശ്ശാത്തി പീടിയ - അങ്ങാടി, കട പുള്ള് - പക്ഷി പുവുത്തടക്ക – പഴുത്ത അടക്ക പൂള – കപ്പ പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക് പെടച്ചി - പിടക്കോഴി പെരപൊതയ്ക്ക്യ – പുരമേയുക പേയ – പുഴ പേറ് - പയർ പൈക്കുട്ടി - പശുക്കുട്ടി പൈയ്യ് - പശു പൊകല – പുകയില പൊത്ത് - മാളം പോക്കാളെ - കാട്ടുപൂച്ച പോന്ന് - പോകുക പൗത്ത്കൊല – വാഴപ്പഴം പ്രാക് - പ്രാവ് ബന്ന് - വന്നു ബരിക്ക ചക്ക – വരിക്ക ചക്ക ബാക്കത്തി - വെട്ടുകത്തി ബെരള് - വിരൽ ബൈതിനി - വഴുതന ബൊള്ളം - വെള്ളം മച്ചിച്ചി - നാത്തൂൻ മച്ചുനൻ - അളിയൻ, സഹോദരി ഭർത്താവ് മച്ചുനൻ - ഭർത്താവിന്റെ അനിയൻ മട്ടില്‍ - മടൽ മതില് - മുറ്റത്തിനു ചുറ്റും നിരമ്മിക്കുന്ന മൺതിട്ട മധുരകേങ്ങ് - മധുരകിഴങ്ങ് മറത്തൈ - തൈ മാമൻ - അമ്മാവൻ മാളെ - പെൺക്കുട്ടി മിരിക്ക് - മുരിക്കുമരം മിറ്റം - മുറ്റം മിറ്റം - വീട് മിറ്റം - വീട് മിളി - വയൽ വരമ്പ് മിഷി - മുഷി (ഒരിനം മത്സ്യം) മീട് - മുഖം മീൻകൊത്തി - പൊൻമാൻ മുട്ടില്‍ - ഇത്തിൾകണ്ണി മുട്ടില്‍ - വാൽമാക്രി മെത്തി - ഞെട്ട് മെളഞ്ഞി- മുളഞ്ഞിൽ മെളഞ്ഞിക്കോൽ - പശക്കോൽ മെവ്ക- മെഴുകുക മേല്‍ - ശരീരം മോണി - വാഴച്ചുണ്ട് മോനെ – ആൺക്കുട്ടി വട്ടി - വയർ വർത്താനം - വർത്തമാനം വളം - ചാണകം വാതലു - വാതിൽ വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടൻ) വില്ല്യച്ഛൻ - മുത്തച്ഛൻ വില്ല്യമ്മ – മുത്തശ്ശി വെണ്ണി - ചാരം വെള്ളറമ്പ് - പുളിയുറുമ്പ് വൈനേരം - വൈകുന്നേരം വൊള്ളക്കറി - സാംമ്പാർ സ്വാസം വിടുന്നോ - ശ്വസിക്കുക