സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ ഭൂമിയും മനുഷ്യനും

13:35, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ ഭൂമിയും മനുഷ്യനും എന്ന താൾ സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ ഭൂമിയും മനുഷ്യനും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയും മനുഷ്യനും

(പ്രകൃതിനശീകരണം പ്രമേയമാക്കി പ്രശസ്തകവി ശ്രീ ഒ.എൻ.വി.കുറിപ്പു രചിച്ച 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയും, മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ക്രൂരതയും താരതമ്യം ചെയ്ത് എഴുതിയ ചെറുലേഖനം)

എല്ലാവർക്കും അമ്മയായ ഭൂമി. അഷ്ടഗ്രഹങ്ങളിൽ 5ാം സ്ഥാനമാണെൻകിലും ജീവൻ എന്ന അമൂല്യസമ്പത്ത് അവളെ ഒന്നാമതായി ഉയർത്തുന്നു.കൂടെ ഒരു മാതൃപദവിയിലെത്തിക്കുന്നു. അവിടേക്കാണ് ഈശ്വരൻറെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി മനുഷ്യൻ എത്തിചേരുന്നത്.മറ്റേതൊരു സൃഷ്ടിയും ആ മനുഷ്യൻറെ ഗുണമേൻമക്കായി ഈ മാതൃഗോളം സമർപ്പിച്ചു.നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും,സൂര്യകാന്തിപ്പൂക്കൾ എപ്പോഴും സൂര്യനിൽ ദൃഷ്ടിപതിപ്പിച്ചാണുനിൽക്കാറ്. അവർ എപ്പോഴും തൻറെ നിഴലിനോട് പുറംതിരിയുന്നു. അതിനു സമാനമെന്നോണം ഇന്നു മനുഷ്യനും ഭൂമിയോട് പുറംതിരിഞ്ഞു നിൽക്കുകയാണ്.

ഏതൊരു കലാരൂപവുംമനുഷ്യൻറെ ചിന്താശേഷി വർദ്ധിപ്പിക്കുന്നതാണ്.കവിതകൾ അതിൽ ശ്രേഷ്ടപൻകുവഹിക്കുന്നു.നമ്മുടെ കവികൾ ശാന്തസുന്തരമായ പ്രകൃതിയിൽ മനുഷ്യൻ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും നശീകരണവും പ്രമേയമാക്കി ധാരാളം കവിതകൾ രചിച്ചിട്ടുണ്ട്.

കാലാഗൃഹത്തിലേക്കുള്ള യാത്രയിൽ ക്ഷീണിതയായ ഭൂമിക്ക് ആത്മശാന്തി നേരുകയാണ് 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലൂടെ കവി ശ്രീ ഒ.എൻ. വി കുറിപ്പ്.മനുഷ്യൻ പ്രകൃതിയിൽ സൃഷ്ടിച്ച പൈശാചികഭീകരതയെ വാഗ്മയ ചിത്രങ്ങളിലൂടെ വിവരിക്കുകയാണു കവി.

അവളുടെ അവസാനയാത്ര ഒറ്റക്കല്ല. കൂടെ ഞാനും നീയുമുണ്ട്.കവി ഈ ഗീതം ഏവരുടേയും ചരമശുശ്രൂഷക്കായി സമർപ്പിക്കുന്നു.

ഇന്നത്തെ മാനവൻ പ്രകൃതിയുമായി അകലുകയാണ്.കല്ല്,മണ്ണ് ,വായു, ജലം,മത്സ്യം, മൃഗം,മരം എന്തിന് നല്ലതെന്നുതോന്നിയ ഭൂമിക്ക് എത്രയോ അടിയിലുള്ള എണ്ണപോലും അവൻ ഊറ്റിയെടുത്തു.കണ്ണാലെ കണ്ടിട്ടും അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ടവരായി ജീവനുള്ള എന്തിനേയും അവൻ മാറ്റി.

   പിന്നെനിന്നെത്തന്നെയൽപ-
                             മൽപമായ് തിന്നു
 തിന്നവർത്തിമിർക്കവേയേതും               
                                  വിലക്കാതെ
  നിന്നുനീ സർവ്വം സഹയായ് 

പച്ചനിറഞ്ഞ പ്രകൃതിയുടെ മുലപ്പാൽ കുടിച്ചവർക്ക് കൂടെ രക്തം കുടിക്കണമെന്നും തോന്നിയാൽ? അഗോളതാപനം,ജലക്ഷാമം,വംശനാശം, പ്രളയം തുടങ്ങി എന്തെല്ലാം ന്നമ്മൾ കാണുന്നു.ഇന്ന് ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രണ്ടു നഗരങ്ങളിൽ ഒന്നാണ് ഡൽഹി.ഭൂമിയുടെ ഓക്സിജൻ ബാങ്കെന്നു വിളിക്കാവുന്ന ആമസോൺ കാടുകൾ ഓരോ വർഷത്തിലും എത്രയോ ഹെക്ടറാണ് നശിപ്പിക്കപ്പെടുന്നത്. ഡോഡോകളും ക്യൂബൻ മകൗ എന്ന തത്തകളും ജാപ്പനീസ് ചെന്നായകളും ഇന്ന് എവിടെയാണ്?

അടുത്തതായി ഒരു കുഞ്ഞുപൂവിനുവേണ്ടിയും തിരയും .പുഴകൾ ഒഴുക്കിനായി തിരയും.

     ബോധമാം നിറനിലാവൊരു
                           രശ്മിയെങ്കിലും 
      ചേതനയിൽ ശേഷിക്കുവോളം
     നിന്നിൽനിന്നുരുവായ്
       നിന്നിൽനിന്നുയിരാർന്നൊ-
      രെന്നിൽന്നിന്നോർമകൾ മാത്രം

മനുഷ്യൻ നിറതേനായി ഭൂമിയിൽ വന്നതും അന്ത്യസമയത്ത് അവൻ തന്നിൽ തന്നെ അലിയുമെന്നതുമായ അനുഭൂതി ഈ സൂര്യപുത്രി തിരിച്ചറിയും.

മഞ്ഞുനീർത്തുള്ളിയിലെ കുഞ്ഞുസൂര്യനും,മാരുതനും, കാവുകളും മരങ്ങളും,പൂവും പറവയും,പുഴയും കുയിൽനാദവുമെല്ലാമായി നിന്നെയും എന്നെയുമുണർത്തുന്നതും,അമൃതൂട്ടുന്നതും,താങ്ങായിനിൽക്കുന്നതും കവി അറിയുന്നു.ഇനിയുള്ളത് നിൻ സ്മൃതികൾ മാത്രം.

ഭാരതസംസ്കാരം എന്നും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്.ശാസ്ത്രത്തിന്റെ അത്ഭുതകരമായ വളർച്ചയിൽ പ്രകൃതിക്കുപകരം നാം കൂട്ടുപിടിച്ചത് കൃത്രിമസുഖത്തെയാണ്.ഇതു തുടർന്നാൽ ഡിനോസറുകൾ നാടുനീങ്ങിയതുപോലെ മനുഷ്യനും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും. എന്നാൽ മനുഷ്യൻ പോകുന്നത് മറ്റെത്രയോ ജീവികളെ ആദ്യമേ പറഞ്ഞയച്ച ശേഷമാണ്. നാളുകൾക്കുമുൻപ് പച്ചപ്പിനെ വഹിച്ച ഭൂമി ഇന്ന് ആണവായുധങ്ങളുമായാണ് സൂര്യനെ വലംവയ്ക്കുന്നത്.'പത്തുപുത്രന്മാർക്കു തുല്യമാണ് ഒരു വൃക്ഷം ' എന്നത് ഒരു ഭാരതീയദർശനമാണ്.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ തകർന്നാൽ ഫലം അതിഭയാനകമായിരിക്കും. വാഹനപ്പുകമുതൽ മിഠായികടലാസുവരെ പ്രകൃതിയെ അപകടത്തിലാക്കുന്നു.വരും തലമുറ നമ്മെ ശപിക്കാതിരിക്കണമെങ്കിൽ നമ്മുടെ പ്രകൃതി നിത്യം ഹരിതാപമായി സംരക്ഷിക്കേണ്ടതുണ്ട്. കവിത അതിൻറെ അവസാനത്തിലേക്കടുക്കുമ്പോൾ സ്വന്തം മക്കളാൽ അപമാനിക്കപ്പെട്ട്

     മുണ്ഡതചിരസ്കയായ്-       
                      ഭ്രഷ്ടയായ് നീ സൗര
      മണ്ഡലപ്പെരുവഴിയിലൂടെ
      മാനഭംഗത്തിൻറെ മാറാപ്പുമായ്

സഞ്ചരിക്കുന്ന ഈ മാതൃഗോളം തൻറെ തീവ്രമായ വേദനകൾ അനുഭവിച്ച് കരാളമൃത്യൂ വരിക്കുകയാണ്.ഇനിയും മരിക്കാത്ത ഭൂമി,ഇവിടെ നീയും ഞാനും അവശേഷിക്കുകയില്ലാത്തതിനാൽ ഇതുമാത്രമിവിടെ സമർപ്പിക്കുകയാണ്.

          നിന്നാസന്നമൃതിയിൽ 
                       നിനക്കാത്മശാന്തി
           മൃതിയിൽ നിനക്കമൃതശാന്തി
വിഷ്ണു ജ്യോതിലാൽ
8 A സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - ലേഖനം