സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര
സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര | |
---|---|
വിലാസം | |
പേരാമ്പ്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | Arun Peter KP |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്. ഇവിടെയാണ് പുത്തുക്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ജനങ്ങൾ വളരെ പിന്നിലായിരുന്നു. പേരാമ്പ്രയിലോ പരിസരപ്രദേശങ്ങളിലോ വിദ്യാഭ്യാസസൗകര്യം ഇല്ലാത്തതിനാൽ നാഴികകൾ നടന്നു വിദ്യാഭ്യാസം നേടിയവർ വളരെ കുറച്ചു മാത്രം. അക്കാലത്തു പലരും എഴുത്തും വായനയും പഠിക്കാൻ ആശാൻ കളരികൾ ആശ്രയിച്ചു. മക്കൾക്കു വിദ്യാഭ്യാസസൗകര്യം നൽകി വിജ്ഞാനവും വിവേകവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര പള്ളിയാംഗങ്ങൾ നടത്തിയ അശ്രാന്ത പരിശ്രമഫലമായി കൊച്ചി ഗവണ്മെന്റ്ൽ നിന്നും പള്ളിയോടനുബന്ധിച്ചു ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ 1924 ൽ അനുമതി നേടി. അക്കാലത്തു സ്കൂളുകൾക്ക് കൂടുതൽ ഗ്രാന്റും അംഗീകാരവും കൊടുത്തു വിദ്യാഭ്യാസം ഗ്രാമങ്ങളിലേക് പ്രചരിപ്പിക്കാൻ കൊച്ചി സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നു. പേരാമ്പ്ര പള്ളിവികാരി റവ. അഗസ്റ്റിൻ തോട്ടപ്പിള്ളി സ്കൂളിനുവേണ്ടി നേതൃത്വനിരയിൽ പ്രവർത്തിച്ചു. വിദ്യാഭ്യാസ ഡയറക്ടർ മത്തായി സൂപ്രണ്ടിനെ കാണാൻ വേണ്ടി വികാരിയച്ചന് കൈക്കാരന്റെ മകനായ കോൺടാൻ വറീത് പൗലോസും കാളവണ്ടിയിൽ തൃശ്ശൂർക്ക് യാത്രതിരിച്ചു. ആ യാത്രയിൽ അവര്ക് അത്യാഹിതം സംഭവിച്ചു.അതിൽ പൗലോസും കലയും സ്കൂളിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടു. എങ്കിലും സ്കൂളിന് അംഗീകാരം ലഭിച്ചു. 1924 ൽ സെന്റ്. ആന്റണിസ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് ഓരോ കാലഘട്ടത്തിലെയും പള്ളിവികാരിമാർ സ്കൂളിന്റെ മാനേജർ ആയി ഉത്തരവാദിത്തം ഏറ്റെടുത്തു വിദ്യാലയപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു വിദ്യാലയത്തെ ഉന്നതിയിലേക് നയിച്ചു.