വെള്ളം (സംഖ്യ)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫലകം:ToDiasmbig സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയില് എണ്ണിത്തീര്‍ക്കുവാന്‍ പ്രയാസവുമുള്ളതുമായ സംഖ്യകള്‍ക്ക് മലയാളത്തില്‍ വെള്ളം എന്നു പറഞ്ഞിരുന്നു. ഭാസ്കരാചാര്യന്റെ ലീലാവതിയിലെ ജലധിയില്‍ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്നത്) നിന്നാകാം ഈ വിവര്‍ത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.
വലിയ സംഖ്യകള്‍ക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകള്‍ :
- നൂറു പത്ത് - ആയിരം 103
- നൂറു ആയിരം - ഒരു ലക്ഷം 105
- നൂറു നൂറായിരം - ഒരു കോടി 107
- നൂറു നൂറായിരം കോടി - ഒരു മഹാകോടി
- നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
- നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
- നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം
- നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
- നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
- നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
- നൂറു നൂറായിരം മഹാപത്മം - ഒരു ഖര്‍വം
- നൂറു നൂറായിരം ഖര്‍വം - ഒരു മഹാഖര്‍വം
- നൂറു നൂറായിരം മഹാഖര്‍വം - ഒരു സമുദ്രം
- നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
- നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
- നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം