ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028 (സംവാദം | സംഭാവനകൾ) ('== '''ഗ്രന്ഥശാല''' == '''കഥ, കവിത, നോവൽ, ബാലസാഹിത്യം, നാടകം, സിനിമ, ശാസ്ത്രം, സെൽഫ് ഹെൽപ്പ്, ജീവചരിത്രം, ആത്മകഥ, ഓർമ്മ, പഠനം, ലേഖനം, ചരിത്രം, നിരൂപണം, റഫറൻസ് എന്നീ വിവിധ ഭാഗങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗ്രന്ഥശാല

കഥ, കവിത, നോവൽ, ബാലസാഹിത്യം, നാടകം, സിനിമ, ശാസ്ത്രം, സെൽഫ് ഹെൽപ്പ്, ജീവചരിത്രം, ആത്മകഥ, ഓർമ്മ, പഠനം, ലേഖനം, ചരിത്രം, നിരൂപണം, റഫറൻസ് എന്നീ വിവിധ ഭാഗങ്ങളിലായി 9000-ൽപരം ഗ്രന്ഥങ്ങളുടെ ശേഖരമാണ് ആയാപറമ്പ് ഗവ. എച്ച്. എസ് എസിലുള്ളത്. അധ്യയന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് ലൈബ്രറിയിൽ അംഗത്വം നൽകി വായനാകാർഡ് വിതരണം ചെയ്യുകയും പ്രത്യേകം രജിസ്റ്റർ സൂക്ഷിച്ച് പുസ്തക വിതരണം സുഗമമായി നടത്തി വരുകയും ചെയ്യുന്നു . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ലൈബ്രറിയിലെത്തി പുസ്തകം തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുറമെ അധ്യാപകരും അനധ്യാപകരും ലൈബ്രറിയിൽ അംഗങ്ങളാണ്. 'അമ്മ വായന' പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾ വഴി രക്ഷാകർത്താക്കളിലേക്കും പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്.

വെള്ളിയാഴ്ച തോറും നടത്തിവരുന്ന സർഗ്ഗവേദിയിൽ കുട്ടികൾ, തങ്ങൾ വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു വരുന്നു. അവയിൽ മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുമായി സംഘടിച്ച് വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് എഴുത്തുകാരുമായി മുഖാമുഖം, പുസ്തക പ്രദർശനം, പുസ്തകചർച്ച, അനുസ്മരണങ്ങൾ, ക്വിസ് തുടങ്ങിയ നിരവധി പരിപാടികളും നടത്തിവരുന്നുണ്ട്. അമ്മ വായന, വീട്ടിലെ ലൈബ്രറി, അയൽപക്ക ലൈബ്രറി തുടങ്ങിയ പദ്ധതികൾ സജീവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകാനും ലൈബ്രറിക്ക് കഴിയുന്നു.കുട്ടികളെ വായനാശീലം ഉള്ളവരാക്കുന്നതിനും അവരുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ലൈബ്രറി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്.