ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതശാസ്ത്ര താല്പര്യം ജനിപ്പിക്കുന്നതിനും, പഠിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി ഗണിതശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗണിതശാസ്ത്ര ക്ലബ്ബ്.


ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ

വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രാഭിരുചി വളർത്തുക എന്ന് ഉദ്ദേശത്തോടെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഗണിതപരമായ ആശയങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് ഗണിത ക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. ഗണിത ശാസ്ത്രത്തിൽ താല്പര്യം ഉണർത്തുക. വിദ്യാർത്ഥികൾക്കിടയിലെ ഗണിത ഭയം മാറ്റി പാഠ്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുക. സ്വയം കണ്ടെത്തി പഠിക്കാനുള്ള മനോഭാവം വളർത്തുക.

ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു.