സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

 
ALPS

1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത്‌ . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ നിരവധി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. അദ്ധേഹത്തിന്റെ മരണ ശേഷം തന്റെ പുത്രൻ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയായിരുന്നു ദീർഘകാലം ഇതിന്റെ മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത്. അദ്ധേഹത്തിന്റെ അകാല വിയോഗം കാരണം അദ്ദേഹത്തിന്റെ പുത്രൻ സൈനുൽആബിദീന് ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നത്.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

 
MANDAKAKKUNNU ALP SCHOOL
 
IT Practices
വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്   ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.   എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.

== കലാ കായിക പരിശീലനങ്ങൾ == കലാ കായിക പരിശീലനങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.

 

വഴികാട്ടി

വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ് റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം {{#multimaps:11.127315304351193, 76.21495712107527|zoom=8}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_മണ്ടകക്കുന്ന്&oldid=2294652" എന്ന താളിൽനിന്ന് ശേഖരിച്ചത്