ചൂലാംവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ)

ചൂലാംവയല്‍- ശൂലം കുത്തിയ വയല്‍

പൂനൂര്‍ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്ക് കിഴക്ക് പ്രദേശം. ആമ്പ്ര-കൂടത്താല്‍ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്വരയില്‍ പ്രകൃതി കനി‍‍ഞ്ഞനുഗ്രഹിച്ച ഗ്രാമം. കരുവാരപ്പറ്റ നായന്‍മാര്‍ ഉല്‍സവം നടത്തിയപ്പോള്‍ ശൂലം കുത്തിയ വയല്‍. പിന്നീട് ആവര്‍ത്തനപ്രയോഗത്തില്‍ ശൂലം വയലും ചൂലാംവയലുമായി മാറിയതെന്ന് പഴമക്കാര്‍ പറയുന്നു. കുരുത്തോലകള്‍കൊണ്ടുള്ള ഉത്സവദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും പഴയ കാലത്തെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.

"https://schoolwiki.in/index.php?title=ചൂലാംവയൽ&oldid=225191" എന്ന താളിൽനിന്ന് ശേഖരിച്ചത്