എ.യു.പി.എസ് മാറാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19366 (സംവാദം | സംഭാവനകൾ)
എ.യു.പി.എസ് മാറാക്കര
വിലാസം
മാറാക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-201719366





ചരിത്രം

         മൂന്ന്‍ വശത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തില്‍ 1928   സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂള്‍ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണന്‍ നമ്പൂതിരിയാണ്.അന്ന്‍ മേല്‍മുറിയില്‍ ഒരു എലിമന്‍ററി സ്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടര്‍ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കല്‍ പ്രദേശത്തെയായിരുന്നു.ദീര്‍ഘ ദൂരം നടന്നാണ് അവര്‍ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണന്‍ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ തയ്യാറായത്.
          1926 ല്‍ കളത്തില്‍ തൊടിയില്‍ ഓലമേഞ്ഞ ഷെഡില്‍ ഞാവുള്ളിയില്‍ രാമന്‍ നമ്പീശന്‍,ചെന്ത്രത്തില്‍ മാധവന്‍ നായര്‍,പാതിരപ്പള്ളി കുട്ടന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാന്‍ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജര്‍ നില കുറയാന്‍ കാരണമായി.ഇടക്കിടെ സ്കൂളില്‍ നിന്ന്‍ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകര്‍ഷിച്ചിരുന്ന പ്രധാന ഘടകം. പല എതിര്‍പ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിന്‍റെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ല്‍ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാന്‍ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ  നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജര്‍ വര്‍ദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും  ഇന്ന്‍ സ്കൂള്‍ നില്‍ക്കുന്ന കണക്കയില്‍ പറമ്പില്‍ സ്വന്തമായി കെട്ടിടവുമായി.

മാറാക്കര യു.പി.സ്കൂള്‍ എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഈ ദേശത്തിന്‍റെ സാംസ്കാരിക വൈജ്ഞാനിക സാമൂഹിക പുരോഗതിയില്‍ ഒരു നാഴികക്കല്ലായി മാറുവാന്‍ പി.സി.നാരായണന്‍ നമ്പൂതിരിയുടെ ഈ ചുവടുവപ്പുകള്‍ നിമിത്തമായി.

      1928 ല്‍ കോട്ടക്കല്‍ വലിയതമ്പുരാന്‍റെ അദ്ധ്യക്ഷതയില്‍ കടവത്ത് വേലു നായരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളില്‍ അധ്യാപനം നടത്താന്‍ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളില്‍ നിന്ന്‍ പോലും പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 കായിക രംഗം'' 
    കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂള്‍ നല്‍കികൊണ്ടിരിക്കുന്നത്..എല്ലാ വര്‍ഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയില്‍ മികച്ച പ്രകടനം നടത്താന്‍ നമുക്കാകുന്നുണ്ട് ഈ വര്‍ഷം UP വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.LP വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു.
    വിദ്യാര്‍ത്ഥികളില്‍ ആയോധനകലയില്‍ പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.

സ്കൂള്‍ പാര്‍ലമെന്‍റ്=

    2016-17 വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു.സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് അവസരം നല്കികൊണ്ടാണ് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നത്.
 കലാസാഹിത്യരംഗം
    ഈ വര്‍ഷത്തെ കുറ്റിപ്പുറം ഉപജില്ലാ കലാമേളയില്‍ തുടര്‍ച്ചയായ 16 ാം വര്‍ഷവും സംസ്കൃതോത്സവില്‍ ഒന്നാം സ്ഥാനം നേടി മികച്ച നിലവാരം പുലര്‍ത്തി. അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും നേടാനായി.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളില്‍ "A" ഗ്രേഡ് നേടാന്‍ സാധിച്ചു.ജില്ലാ കാലോത്സവിലും അറബിക്,സംസ്കൃതം കലോത്സവങ്ങളില്‍ പങ്കെടുത്ത അധികം പേര്‍ക്കും "A" ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
    ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ വര്‍ഷം വേദിയോരുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
    വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വിജയകരമായി നടന്നു വരുന്നു. സ്കൂളില്‍ നടന്ന ശില്പ ശാലക്ക് സാഹിത്യകാരി രാധാമണി അയിങ്കലം നേതൃത്വം നല്‍കി.ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഹിന്ദി

   മുന്‍ വര്‍ഷം സുഗമ ഹിന്ദി പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു.ഉപജില്ലാ ഹിന്ദി കലോത്സവത്തില്‍ ഹിന്ദി നാടകത്തില്‍ ഒന്നാം സ്ഥാനം നേടി മികവ് പുലര്‍ത്തി.

ശാസ്ത്രമേള

   ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉന്നത നിലവാരം പുലര്‍ത്തി.പ്രവൃത്തിപരിചയ മേളയില്‍ ചന്ദതിരി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും ഗണിത മേളയില്‍ PUZZLE ല്‍ ഒന്നാം സ്ഥാനവും നേടാനായി. ജില്ലാ തല ഗണിത മേളയിലും "A" ഗ്രേഡ് നേടി.

ഗാന്ധി ദര്‍ശന്‍ ക്ലബ്ബ്

   വിദ്യാര്‍ത്ഥികളില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്തിന്‍റെ ഭാഗമായി ഗാന്ധി ദര്‍ശന്‍ ക്ലബ്ബ്   പ്രവര്‍ത്തിക്കുന്നുണ്ട്.ദെശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ പ്രശ്നോത്തരി ,ചിത്ര രചന,പതിപ്പ് നിര്‍മ്മാണം തുടങ്ങിയവയില്‍ മത്സരങ്ങള്‍ നടത്തിവരുന്നു. ഉപജില്ലാ ഗാന്ധിദര്‍ശന്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിംഗില്‍ രണ്ടാം സ്ഥാനം നേടി.ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന ഗാന്ധി ക്വിസ്സ് മത്സരത്തിലും വിജയിക്കാനായി.

ഉര്‍ദു ക്ലബ്ബ്

  ഉര്‍ദു ക്ലബ്ബ് സ്കൂളില്‍ സക്രിയമാണ്.മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉര്‍ദുവിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് പ്രത്യേകം സമ്മാനം എല്ലാ വര്‍ഷവും നല്‍കി വരുന്നു.നവംബര്‍ 19 ന് ലോക ഉര്‍ദു ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികള്‍ പി.ടി.എ.പ്രസിഡണ്ട് ഗഫൂര്‍ മണ്ടായപ്പുറത്തിന്‍റെ അധ്യക്ഷതയില്‍ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.മദുസൂദനന്‍ ഉദ്ഘാടനംനിര്‍വ്വഹിച്ചു.വിവിഥ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്കൂള്‍ മാനേജര്‍ പി.എം.നാരായണന്‍ മാസ്റ്ററും ഹെഡ്മിസ്ട്രസ് എസ്.രേണുകാ ദേവി ടീച്ചറും സമ്മാന ദാനം നിര്‍വ്വഹിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം,സന്ദേശ ജാഥ എന്നിവ സംഘടിപ്പിച്ചു.ഉപജില്ലാ കലാ മേളയില്‍ ഉര്‍ദു കവിതാ പാരായണത്തില്‍ "A" ഗ്രേഡ് നേടി. 
    
    

പ്രധാന കാല്‍വെപ്പ്:

ഭൗതിക സൗകര്യങ്ങള്‍:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_മാറാക്കര&oldid=225042" എന്ന താളിൽനിന്ന് ശേഖരിച്ചത്