സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aruncv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾ വർദ്ധിച്ചപ്പോൾ 1924 ൽ 12 കുട്ടികളെ 4 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് LKG മുതൽ 7 ക്ലാസ് വരെ 500 അധികം കുട്ടികൾ പഠിക്കുകയും 25 അധ്യാപകർ സേവനാഷ്ടിക്കുകയും ചെയ്യുന്ന ഒരു മാതൃ വിദ്യാലമായി വളർന്നു കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികമായി ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുക ജീവിതം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നന്മയിൽ ജീവിക്കാനുള്ള അടിത്തറ നൽകുക മറ്റൊരുള്ളവരെ സഹായിക്കുന്നതിനുള്ള സന്മനസ്സ് വളർത്തിയെടുക്കുക എന്നിങ്ങനെ പഠനത്തോടൊപ്പം ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയാണ് ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നത്.

മാതൃകാപരമായ പെരുമാറ്റത്തിലൂടെയും ഉയർന്ന പഠനനിലവാരത്തിലൂടെയും സ്കൂളിനെ വളർത്താൻ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗൽഭരായ അധ്യാപകർ നിരന്തരം പരിശ്രമിച്ചിരുന്നു. അവരുടെ പാത പിന്തുടർന്നുകൊണ്ട് കുട്ടികളെ വാഴ്ചയുടെ പടവുകളിലേക്ക് നയിക്കുന്നതിന് സന്നദ്ധരായി നിസ്വാർത്ഥ  സേവനം അനുഷ്ഠിക്കുന്ന അധ്യാപകർ ഇന്ന് ഈ സ്കൂളിന്റെ അഭിമാനമായി നിലകൊള്ളുന്നു. സുശക്തമായ PTA, MPTA, SSG സംഘടനകൾ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നെടുംതൂണായി എല്ലാകാലത്തും നിലനിന്നിട്ടുള്ളത് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നു. വിദ്യാലയ വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഗുണാത്മകനിർദ്ദേശങ്ങൾ തന്നെയാണ്. PTA എന്നും മുന്നോട്ടു വച്ചിട്ടുള്ളത്. വിദ്യാർത്ഥികളോടുള്ള ആത്മാർത്ഥ സ്നേഹവും അർപ്പണ മനോഭാവവും PTA യുടെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.

സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, കാർഷിക ക്ലബ്ബ്, Language club, Echo Club, Health club, talent Club വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയും റോഡ് സുരക്ഷ എയ്റോബിക്സ് ഗാന്ധി ദർശൻ സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയും ബാലസഭയും സ്കൂളിൽ കാലാകാലങ്ങളായി പ്രവർത്തിച്ചുവരുന്നു വിവിധ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് വഴി കുട്ടികളുടെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കുകയും പുറംലോകത്തേക്ക് നയിക്കുകയും ചെയ്യുന്നു.

അറിവിന്റെ അക്ഷയ ഹനീയമായി സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു ശാസ്ത്രം ഗണിതം ചരിത്രം സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളിലായി അനവധി പുസ്തകങ്ങളുടെ കലവറയാണ്സ്കൂൾ ലൈബ്രറി നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നത് വഴിയും ലഘുക്കുറിപ്പുകൾ തയ്യാറാക്കുന്നത് വഴിയും മനസ്സിന് ഉണർവും ഉന്മേഷവും കുട്ടികൾ ആർജ്ജിച്ചു വരുന്നു.

Computer Scholarship സന്മാർഗ പാഠം പരിഹാരബോധന പ്രവർത്തനങ്ങൾ തുടങ്ങുന്നവരും കൃത്യമായ നടപ്പിലാക്കി വരുന്നത് വഴി അറിവിന്റെ അമൃത പകരുന്നതിനും നന്മയുടെ പ്രകാശം ചൊരിയുന്നതിനും സാധിക്കുന്നു വിവരസാങ്കേതികവിദ്യയുടെ പുതിയ ലോകത്തേക്ക് മൂല്യബോധത്തോടെ മുന്നേറുവാൻ സ്കൂളിൽ നടപ്പിലാക്കിവരുന്ന കമ്പ്യൂട്ടർ വിദ്യാഭ്യാസം അവസരം വരുത്തുന്നു ഏവർക്കും ഗുണാത്മകമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഈ അനുബന്ധ പ്രവർത്തനങ്ങൾ അറിവിന്റെ ഉന്നത പടവുകൾ കയറി പ്രസവിക്കുന്ന ദീപങ്ങളായി തീരാൻ കുട്ടികളെ സഹായിക്കുന്നു. Lss Uss Scholarship നും മറ്റു മത്സര പരീക്ഷകൾക്കും കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകുകയും വിജയം കൈവരിക്കുന്നതിന് സന്നദ്ധരാക്കുകയും ചെയ്തു വരുന്നു.

ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തിവരുന്ന ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയം വേളകളിലും കലോത്സവവേദികളിലും നിറസാന്നിധ്യമായി ഈ സ്കൂളിലെ വിദ്യാർഥികൾ പരിലസിക്കുന്നത് സ്കൂളിൽ നൽകിവരുന്ന മഹത്തായ പാഠ്യേതര പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയാണ് പല മത്സരങ്ങളിലും ഓവറോൾ കരസ്ഥമാക്കി കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർത്തുന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

പ്രതിഭാധനരായധാരാളം വിദ്യാർത്ഥികളെ സമൂഹത്തിന്റെ അനുഷ്ഠിക്കുന്ന മഹത് വ്യക്തികളെ രൂപപ്പെടുത്തി എടുക്കുന്നതിനും ഈ വിദ്യാഭ്യാസ സ്ഥാപനം കാരണമായിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ഈ സ്കൂളിന്റെ അഭിമാനമായ നിലകൊള്ളുന്നു ഒരു നീണ്ട കാലഘട്ടത്തിന്റെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ ചരിത്രം വളരെ അഭിമാനത്തോടെ മാത്രമേ ഓർക്കാൻ സാധിക്കുകയുള്ളൂ. ഉണ്ണിയൂർ നിവാസികളുടെ വൈജ്ഞാനിക നവോത്ഥാന മണ്ഡലത്തിൽ ഉജ്ജ്വല ശോഭയോടെ സ്കൂൾ വിരാചിക്കുന്നു.