എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/പ്രവർത്തനങ്ങൾ

12:01, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കുട്ടിക്കൊരു വീട്

SN Trust HSS പള്ളിപ്പാട് സ്കൂളിലെ അധ്യാപകരും അനധ്യാപകരും ഉൾപ്പടെയുള്ള മുഴുവൻ സ്റ്റാഫുകളും ഒന്നിച്ച് ചേർന്ന് പ്രവർത്തിച്ചതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹതയുള്ള ഒരു കുട്ടിയെ തെരെഞ്ഞെടുത്ത് ആ കുട്ടിക്ക് ഒരു വീട് വെച്ച്  നൽകാൻ കഴിഞ്ഞു. ഈ പുതിയ വീടിന്റെ താക്കോൽ ദാനം 2022 - 2023 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവ ചടങ്ങുകൾ കൂടുതൽ സന്തോഷവും അഭിമാനവുമുയർത്തിയ നിമിഷങ്ങളായി മാറി.

.

    രണ്ട് കൈറ്റ് മാസ്റ്റർമാരും 29, 26 വീതം കുട്ടികളുള്ള യൂണിറ്റുകളുമായി ലിറ്റിൽ കൈറ്റ്  സ്കൂളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, കഴിഞ്ഞ വർഷങ്ങൾളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ് കൾ ഐടി മേളകളിലും മറ്റും സംസ്ഥാന തലത്തിൽ വരെ മികച്ച വിജയം നേടിയിട്ടുണ്ട്

സ്കൗട്ട്, ഗൈഡ്, എൻ എസ് എസ്

     എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി മികച്ച മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിച്ച് വരുന്നത്.എൻ എസ് എസ് യൂണിറ്റിൻ്റെ മികച്ച പ്രവർത്തനങ്ങൾ എല്ലാ വർഷവും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി, ഔഷധത്തോട്ടം  എന്നിവയെല്ലാം വളരെ സജീവമായ പ്രവർത്തനത്തിലൂടെ ഒരുക്കുന്നതിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് എന്നും മുൻപന്തിയിൽ നിൽക്കുന്നു

അമ്മമാർക്കായുള്ള സൈബർ സുരക്ഷാ ക്ലാസ്സ്

.

SNTrust HSS ലെ little kite കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായുള്ള സൈബർ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. ആധുനിക സൈബർ യുഗത്തിൽ കുട്ടികൾ മൊബൈൽ , ലാപ് ടോപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇതിലെ അമ്മമാരുടെ അജ്ഞത അകറ്റാൻ ഒരു പരിധി വരെ ഈ ക്ലാസ് സഹയകമായി.