ജി യു പി എസ് കോളിയടുക്കം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SOUMYA11461 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

കാസർഗോഡ് ജില്ലയിലെ പെരുമ്പള വിലേജിൽ കോളിയടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1973 ൽ സ്ഥാപിതമായി . 1978 ൽ യു പി സ്ക്കൂളായി ഉയർത്തി.നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി സ്ക്കൂൾ സ്ഥാപിതമായി. സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയം.

1960 -70 കാലഘട്ടത്തിൽ വളരെ കുറച്ചു മാത്രം ജനവാസമുള്ള ഒരു പ്രദേശമായിരുന്ന കോളിയടുക്കവുംമറ്റ്സമീപ പ്രദേശവും അന്നത്തെ നാട്ടിലെ കുട്ടികളൊക്കെ പരവനടുക്കം , പെരുമ്പള സ്കൂളിലായിരുന്നു പഠിച്ചിരുന്നത് , കുട്ടികളുടെകാൽനട യാത്രയുടെ ബുദ്ധിമുട്ടും മറ്റും കാരണം കൊണ്ട് അന്നത്തെ കുറച്ചു പൗരപ്രമുഖർ ഒത്തുകൂടി സർക്കാറിൽസമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിൽ കോളിയടുക്കത്ത് ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള ഗവൺമെൻറ് സ്കൂൾ വരികയും 1973 ഒക്ടോബർ മാസം എട്ടാം തീയതി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി , കുറച്ചു വർഷങ്ങൾക്ക് ശേഷം 1980 ൽ എൽ പി / യു പി സ്കൂൾ ആയി ഉയർന്നത്.സ്കൂൾ രൂപീകരിച്ച ആദ്യബാച്ചിൽ 65 കുട്ടികൾ മാത്രമാണുണ്ടായിരുന്നത് പ്രധാനമായും മലയാളം ക്ലാസായിരുന്നു കന്നടയിൽ കുറച്ചു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

ആദ്യത്തെ സ്കൂൾകെട്ടിടം ചെങ്കല്ലുകൊണ്ട് കെട്ടി മേൽക്കൂരഓടിട്ടതും അകത്ത് ഒരു തുറന്ന കെട്ടിടമായിരുന്നുഅതിന്റെ അകത്ത് തട്ടുവച്ച് മൂന്ന് സെക്ഷനാക്കി തിരിച്ചു. ആദ്യത്തെ സെക്ഷൻ ഓഫീസ് റുമും രണ്ടാമത്തെത്മലയാളം ക്ലാസും മൂന്നാമത്തെത് കന്നട ക്ലാസുമായിരുന്നു.ആദ്യത്തെ പ്രധാനാദ്ധ്യാപകനായി സ്വാതന്ത്ര്യസമര സേനാനിയായ പെരുമ്പളയിലെ കൃഷ്ണൻ ( ഇ കെ നായർസീനിയർ ) മാഷായിരുന്നു . മലയാളം ക്ലാസ് എടുത്തിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു.പിന്നീട് മലയാളംടീച്ചറായി ശാന്തകുമാരി ടീച്ചർ വന്നു. സ്കൂളിലെ ചെറിയ ക്ലാസിൽ അദ്ധ്യാപികയായി തുടങ്ങി .പ്രധാന അദ്ധ്യാപികയായി വിരമിച്ചതാണ് ശാന്തകുമാരിടീച്ചർ , ഏകദേശം 28 വർഷം കോളിയടുക്കം സ്കൂളിൽ തുടർച്ചയായി ജോലി ചെയ്തിരുന്നു , കന്നഡമാഷായിരുന്ന അഗ്ഗിത്തായ മാഷ് വയലാംകുഴിയിലെ കൃഷ്ണൻ മാഷ് ഇത്രയും അദ്ധ്യാപകരായിയിരുന്നു ക്ലാസ്സ്എടുത്തിരുന്നത് . ആദ്യം തുടങ്ങിയത് ഒന്നാം ക്ലാസ് മാത്രമായിരുന്നു പിന്നീട് രണ്ടാം ക്ലാസ് മൂന്നാം ക്ലാസ് നാലാംക്ലാസ് അങ്ങനെയാണ് സ്കൂളിൽ നാലാംക്ലാസ് വരെ എത്തിയത് , എൽ പി സ്കൂൾ , യു പി സ്കൂൾ ആകുകയും പിന്നീട് സ്കൂളിൽ കുട്ടികളുടെ ബാഹുല്യം മൂലം കുട്ടികൾക്ക് സ്കൂളിൽ സ്ഥലം തികയാതെ വന്നപ്പോൾ കോളിയടുക്കം മുബാറക്ക് ജുമാ മസ്ജിദിന്റെ  കീഴിലുണ്ടായിരുന്ന മദ്രസ ഹാളിലും സ്കൂൾ വിദ്യാഭ്യാസവും നൽകിയിരുന്നു. ഇത് കൊളിയടുക്കത്ത് മതസൗഹാർദ്ദം എത്രമാത്രം കാത്തു സൂക്ഷിക്കുന്നു എന്നതിന്റെഅടയാളം കൂടിയായിരുന്നു , അത് ഇന്നും ഒരു പോറലുമേൽക്കാതെ മുന്നോട്ടു പോകുകയാണ്. 1980 - 2022 കാലഘട്ടത്തിലെ പ്രധാനാദ്ധ്യാപകരായിവന്ന ഈശ്വര ഭട്ട്, കുഞ്ഞമ്പു മാസ്റ്റർ, ശശിധരൻ അടിയോടി, ചന്ദ്രശേഖരൻ, പി.വി.നാരായണൻ, നടക്കൽ ജനാർദ്ദനൻ, പി. കോരൻ, ജി. ഭക്തവത്സലം, ആലിസ് എം. ജോൺ, ടി.സി.നാരായണൻ, എം.വി. തങ്കച്ചൻ , കോളിയടുക്കം സ്കൂൾ പ്രധാനാദ്ധ്യാപകനായിരിക്കെ സർവ്വീസിൽ നിന്നും പടിയിറങ്ങിയ എ പവിത്രൻ , മികച്ച അദ്ധ്യാപകൻ എന്നതിനു പുറമെ മികച്ച സംഘാടകൻ, അദ്ധ്യാപക സംഘടന ജില്ലാ ഭാരവാഹി എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിരുന്നു , ഇപ്പോഴത്തെ പ്രധാന അധ്യാപകനാണ് ഹരിദാസൻ.സി .

അമ്പതാം വർഷം ആഘോഷിക്കുന്ന സ്കൂളിന്റെആഘോഷത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഹരിദാസന്റെ പ്രവർത്തനം ഏറെ ശ്രദ്ധനേടിയിരുന്നു . സ്കൂളിൽ ഒരുപാട് കാലം അധ്യാപകരായിരുന്ന തങ്കമ്മ , ലളിത , ത്രേസ്യാമ്മാ , ഷാജി , ശശിധരൻ ,പരമേശ്വരൻ , ഹരീന്ദ്രൻ , അച്യുതൻ , മോഹനൻ , രഘുദേവൻ മാസ്റ്റർ , വെണു മാസ്റ്റർ , വിദ്യാധരൻ , ഭാർഗവൻ , ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്ന കമലാക്ഷൻ , കോളിയടുക്കം സ്കൂളിൽ ആദ്യമായി അറബിക് അദ്ധ്യാപകനായി വന്ന മുൻഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സുലൈമാൻ മാഷ് , സാബു , ജോസ് , റീന , അശോകൻ , സജിത്ത് , കോളിയടുക്കത്തെ 15 വർഷ അവിസ്മരണീയമായ സേവനത്തിനു ശേഷം ഈവിദ്യാലയത്തിൽ നിന്നും മായിപ്പാടി ഡയറ്റിൽ ലക്ചറർ ആയി പ്രമോഷൻ ലഭിച്ച ഡോ. വിനോദ്‌കുമാർ പെരുമ്പള കാസർകോട് സാഹിത്യവേദി അംഗവും അറിയപ്പെടുന്ന കവിയും കൂടിയാണ് , കോളിയടുക്കം സ്കൂളിൽ 26 വർഷം സേവനം ചെയ്ത് ഹെഡ്മിസ്ട്രസ് ആയി പ്രൊമോഷൻ ലഭിച്ച വനജകുമാരി , സ്വന്തം ജീവിതം തന്നെ കോളിയടുക്കം സ്കൂളിന് വേണ്ടി ഉഴിഞ്ഞുവച്ചുപ്പോയ മുസ്തഫ , സ്കൂളിന്റെ അദ്യത്തെ പ്യൂൺ അരമങ്ങാനംകണ്ണൻ , 1980 - 90 കാലഘട്ടത്തിൽ കണ്ണൂർ താഴെചൊവ്വയിൽ നിന്നും കോളിയടുക്കം സ്കൂളിലേക്ക് പ്യൂണായിവന്നു കൊളിയടുക്കത്തെ എല്ലാവരുടെയും പ്രിയങ്കരനായി മാറിയ അസീസ്ക്ക ,അക്കാലത്ത് ഓരോ വീട്ടിലെആഘോഷവും അസീസ്ക്കയുടെയും ആഘോഷമായിരുന്നു .1991 ഒക്ടോബറിലാണ് കണ്ണൻ മാഷ് വരുന്നത് മാഷ് വന്നതോടുകൂടി കുട്ടികളുടെ ഇടയിൽ വലിയൊരു ഉണർവ് ഉണ്ടായിട്ടുണ്ട്. ഈ കാലഘത്തിലാണ്കലാസാഹിത്യ സാംസ്കാരിക മേഖലയിലേക്ക് കുട്ടികളെ ഉയർത്തിക്കൊണ്ടു വന്നത് എന്ന് തന്നെപറയേണ്ടിവരും. ഒപ്പം സ്കൂളിന്റെ പുരോഗതിക്ക് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് .കണ്ണൻ മാഷിന്റെശിഷ്യന്മാരിൽ ഏറെ പേരും ആക്ടീവാണ് അതുകൊണ്ടുതന്നെ സ്കൂളിലെ മിക്ക പൂർവ്വ വിദ്യാർത്ഥി സംഗമത്തിലും കണ്ണൻ മാഷിന്റെ നിറസാന്നിധ്യം ഉണ്ടാകുന്നു . സ്കൂളിൽ ഉച്ച ഭക്ഷണം പാകം ചെയ്ത് തന്നിരുന്ന ചപ്പല അമ്മ, കമ്മാടത്ത് അമ്മ , 16 വർഷം സ്‌കൂളിൽ ഓഫീസ് അസിസ്റ്റൻറ് ആയി സേവനമനുഷ്ടിച്ച എം കെ ശ്യാമളേ , ഒപ്പംഒരുപാട് അദ്ധ്യാപകന്മാരുടെയും അദ്ധ്യാപികമാരുടെയും നാട്ടുകാരുടെയും , ഗൾഫ് രാജ്യങ്ങളിൽ ചോര നീരാക്കിപണിയെടുക്കുന്ന പ്രവാസികളുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെയും ത്യാഗത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായാണ് കോളിയടുക്കം സ്കൂൾ ഇന്ന് കാണുന്ന ഈ നിലയിൽ എത്തിയിരിക്കുന്നത് . 2019 - ലോക നാട്ടറിവു ദിനത്തിൽ പഴയ കാല കാർഷിക ഗാർഹിക ഉപകരണങ്ങൾ ,നാണയങ്ങൾ, സ്റ്റാമ്പുകൾ, നാടൻ പൂക്കൾ ,നാടൻ കളിക്കോപ്പുകൾ, നാടൻ ഭക്ഷ്യ വിഭവങ്ങൾ, ഔഷധസസ്യങ്ങൾ എന്നിങ്ങനെ കുട്ടികൾശേഖരിച്ച വ്യത്യസ്ത ഇനങ്ങളുടെ പ്രദർശനം അന്ന് കുട്ടികളിൽ അത്ഭുതവും ഏറെ ആകർഷകമായിരുന്നു. മണ്ണിന്റെ മണം കുട്ടികളിൽ എത്തിച്ചുകൊണ്ട് ജൈവകൃഷി തോട്ടങ്ങൾ ഉണ്ടാക്കുകയും സ്കൂൾ ലൈബ്രറിയും,കലാപരമായും ,സാമൂഹ്യ സാംസ്കാരികപരമായും , കാസർകോട് ജില്ലയിൽ തന്നെ എന്നും മുൻപന്തിയിൽനിൽക്കുന്നു കോളിയടുക്കം ഗവൺമെൻറ് യുപി സ്കൂൾ .

2019 ൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗവ. യു. പി. സ്കൂൾ കോളിയടുക്കം സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സാംസ്കാരിക ഇന്ത്യ- സിനിമാറ്റിക് ഡിസ്പ്ലേ സംഘടിപ്പിച്ചരുന്നു , കോളിയടുക്കംസ്കൂളിൽ ''സാംസ്കാരിക ഭാരതം വിരിഞ്ഞു " എന്ന തലക്കെട്ടോടെ പത്രമാധ്യമങ്ങളിൽ വന്നിരുന്നു. 2021 - 22 വർഷത്തെ മികച്ച പിടിഎ ക്കുള്ള ഒന്നാം സമ്മാനം ഉപജില്ലയിലും രണ്ടാംസമ്മാനം ജില്ലയിലും നേടി. ഈ വർഷത്തെ സ്വച്ഛ് വിദ്യാലയം പുരസ്‌കാരം കോളിയടുക്കം ഗവൺമെൻറ് യുപി സ്കൂളിനായിരുന്നു .സ്കൂൾ തുടങ്ങി 50 വർഷം പിന്നിടുമ്പോഴേക്കുംഎൽകെജി മുതൽ ഏഴാം ക്ലാസ് വരെ806 കുട്ടികൾ പഠനം നടത്തുന്ന കാസർകോട് ജില്ലയിൽ മാത്രമല്ല മറിച്ച്കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി മാറി ജി യു പി സ്കൂൾ കോളിയടുക്കം . സ്കൂളിനോട് തൊട്ടുരുമ്മി നിൽക്കുന്നു രാജീവ് ഗന്ധി സ്റ്റേഡിയം , ഹൈസ്കൂളിനാവശ്യമായ എല്ലാ ഭൗതികസാഹചര്യങ്ങളും നിലവിലുള്ള പാഠ്യ- പഠ്യേതര രംഗങ്ങളിൽ ജില്ലയിൽ മികച്ചു നിൽക്കുന്ന കോളിയടുക്കംഗവ യുപി സ്‌കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്നുള്ളനാട്ടുകാരുടെ ആവശ്യം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി ഈ ആവശ്യം സർക്കാർ അംഗീകരിച്ച് എത്രയും പെട്ടെന്ന് കോളിയടുക്കം സ്കൂൾ ഹൈസ്കൂൾ ആയി മാറട്ടെ..കോളിയടുക്കം സ്കൂളിലിന്റെ വികസനത്തിനുവേണ്ടി കുറച്ചുപേർ മുൻ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാറെകാണുക എന്ന ഉദ്ദേശത്തോടെ സെക്രട്ടറിയേറ്റിലെത്തുകയും നിർഭാഗ്യവശാൽ മുഖ്യമന്ത്രിയേ കാണാൻ പറ്റാതെതിരിച്ചു വന്നഅക്കാലത്ത് സ്കൂളിന്റെ പ്രസിഡണ്ട് പുല്ലായ്കൊടി നാരായണൻ നായറും ,സെക്രട്ടറി എനാരായണൻ നായർ വയലാംകുഴിയുമായിരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം