ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2023-24

23:15, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ) ('=== പരിസ്ഥിതി വാരാഘോഷം === പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ കുട്ടികളെ ബോധവാൻമാരാക്കാനും അത്തരം പ്രവർത്തനങ്ങൾ അവരുടെ ദൈനംദിന ജീവിതത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി വാരാഘോഷം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ കുട്ടികളെ ബോധവാൻമാരാക്കാനും അത്തരം പ്രവർത്തനങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും വേണ്ടി പരിസ്ഥിതി വാരാഘോഷം ജൂൺ 5 മുതൽ 11 വരെ സ്കൂളിൽ നടത്തി. പരിസ്ഥിതി ദിനാചരണം അത്തോളി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ സുവർണ്ണ ഉദ്ഘാടനം ചെയ്തു കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽ നടപ്പിൽ വരുത്തുന്ന തിരി നന പദ്ധതിയുടെ സമർപ്പണവും നടന്നു.അസിസ്റ്റൻറ് കൺസർവേറ്റർ ആൻഡ് റിസോഴ്സിലെ ശ്രീ ജോഷിൻ സാർ മുഖ്യപ്രഭാഷണം നടത്തി. ജൂൺ 5 പരിസ്ഥിതി ദിന പ്രതിജ്ഞ, മഴക്കാല പച്ചക്കറിത്തോട്ട നിർമ്മാണം ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.കൂടാതെ ഒന്നാം ക്ലാസുകാർക്കും രണ്ടാം ക്ലാസുകാർക്കും ചിത്രരചന മത്സരവും ക്വിസ് മത്സരവും മൂന്നു നാല് ക്ലാസുകാർക്ക് ക്വിസ് മത്സരവും കൊളാഷ് നിർമ്മാണവും സംഘടിപ്പിച്ചു.ജൂൺ 6 വിദ്യാർത്ഥികളും അധ്യാപകനും ചേർന്ന് വിദ്യാലയ ശുചീകരണം നടത്തി.കൂടാതെ പ്രസംഗം മത്സരവും നടത്തി. ജൂൺ എട്ടാം തീയതി കുട്ടികൾ വീടുകളിൽ കഴിഞ്ഞവർഷം നട്ടുപിടിപ്പിച്ച മരത്തോടൊപ്പം സെൽഫിയെടുത്ത് ക്ലാസ് ഗ്രൂപ്പിലേക്ക് സ്നേഹമരത്തോടൊപ്പം സെൽഫി എന്ന പേരിൽ അയച്ചുതന്നു.ജൂൺ ഒമ്പതാം തീയതി ഓരോ ക്ലാസിലെയും കുട്ടികൾ പരിസ്ഥിതി ദിന കവിത അവതരിപ്പിച്ചു.കൂടാതെ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിൻറെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിൻറെ ഫോട്ടോയും വീഡിയോയും അയച്ചുതരുകയും ചെയ്തു.

ആഗസ്റ്റ് മാസം ലീഫ് ആർട്ട് മത്സരം സംഘടിപ്പിച്ചു ആൽബം ഉൾപ്പെടുത്തി പ്രദർശനവും സംഘടിപ്പിച്ചു. ഏതൊക്കെ രീതിയിൽ മനോഹരമായ ഇല ആൽബങ്ങൾ നിർമ്മിക്കാൻ കഴിയും എന്ന് കുട്ടികൾ കണ്ടെത്തി ഉപയോഗിച്ച് മനോഹരമായ പല രൂപങ്ങളും കുട്ടികൾ നിർമ്മിച്ചു ഒരു പ്രവർത്തനത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്താൻ സാധിച്ചു . കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഈ ഒരു പ്രവർത്തനത്തെ സമീപിച്ചത്

ലീഫ് ആർട്ട്

വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ള ഇലകൾ ശേഖരിക്കുകയും അവ ഉപയോഗിച്ച് പലതരത്തിലുള്ള മൃഗങ്ങൾ പക്ഷികൾ കോവുകൾ തുടങ്ങി പല രൂപങ്ങളും അവർ നിർമ്മിച്ചു.തികച്ചും വ്യത്യസ്തമായ ഒരു പ്രവർത്തനം തന്നെയായിരുന്നു ലീഫ് ആർട്ട് നിർമാണം.കൂടാതെ ഇലകൾ ഉപയോഗിച്ച് പ്രകൃതി ദൃശ്യം നിർമ്മിച്ചു .

പ്രകൃതി പഠന ക്യാമ്പ്

സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള വനം വന്യജീവി വകുപ്പ് നടത്തുന്ന പ്രകൃതി പഠന ക്യാമ്പിന് പങ്കെടുക്കാൻ വിദ്യാലയത്തിന് അനുമതി ലഭിച്ചു.40 കുട്ടികളെ ഇതിൽ പങ്കാളികളാക്കാൻ സാധിച്ചു.പ്രകൃതി പഠനയാത്ര കുട്ടികൾക്ക് തികച്ചും പുത്തൻ അനുഭവം ആയിരുന്നു.നിരവധി കാര്യങ്ങൾ നേരിട്ട് അറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. വനയാത്ര കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ രസകരമായിരുന്നു.നവംബർ 27,28 തീയതികളിൽ ആണ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടി റേഞ്ചിൽ ഉള്ള വനമേഖലയിൽ വച്ച് പ്രകൃതി പഠന ക്യാമ്പ് നടന്നത്.ക്യാമ്പിൽ പ്രകൃതിയുമായി ബന്ധപ്പെട്ടിട്ടുള്ള ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചു.

പച്ചക്കറി കൃഷി

  ഈ വർഷത്തെ പച്ചക്കറി കൃഷി ഷിബു മാഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.പരിസ്ഥിതി ക്ലബ് സംയുക്തമായി പച്ചക്കറി കൃഷിയിൽ പങ്കുചേർന്നു.തിരി നന പദ്ധതിയിലൂടെ നല്ല വിളവെടുപ്പ് നടത്താൻ ക്ലബ്ബിനും സ്കൂളിലും കഴിഞ്ഞു.ഈ വർഷത്തെ പച്ചക്കറി വിളവെടുപ്പ് ഹെഡ്മാസ്റ്റർ ശ്രീ ഗിരീഷ് ബാബു സാർ നിർവഹിച്ചു. ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച ആയിരുന്നു വിളവെടുപ്പ് .വെണ്ട തക്കാളി വഴുതന ഫയർ തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. ജൈവ പച്ചക്കറി വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.