മൗവ്വഞ്ചേരി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ)
മൗവ്വഞ്ചേരി യു പി സ്കൂൾ
വിലാസം
മൗവ്വഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201713372




== ചരിത്രം ==കണ്ണൂർ ജില്ലയിൽ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിൽ കണ്ണൂർ അഞ്ചരക്കണ്ടി റോഡരുകിൽ മൗവ്വഞ്ചേരി എന്ന പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1933 ൽ ഒരു കടയുടെ മുകളിൽ ജനാബ് സി പി അഹമ്മദ് എന്നയാളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത്.എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വര്ഷം തന്നെ 5 ആം ക്ലാസ്സ് ആദ്യ ബാച്ച് പരീക്ഷ എഴുതി.ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത് .മൗവ്വഞ്ചേരി മാപ്പിള എലിമെന്റരി സ്‌കൂൾ എന്നായിരുന്നു ആദ്യ കാല നാമം .1944 -45 കാലഘട്ടത്തിൽ മാനേജരായിരുന്ന കാഞ്ഞിരോട് സ്വദേശി ജനാബ് വി വി അഹമ്മദിന്റെ കാലത്ത്ഹയർ എലിമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു.8 ആം ക്ലാസ്സ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLC എന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 നു ശേഷം കണയന്നൂർ സ്വദേശി ജനാബ് കെ ടി മുഹമ്മദ് മാനേജരായികെ ഇ ആർ നിലവിൽ വന്നതോടെ സ്‌കൂളിന്റെ പേര് മൗവ്വഞ്ചേരി യു പി സ്‌കൂൾ എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ശനി എന്നിവ അവധി ദിനങ്ങളും മറ്റു ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്താണ് കൊയ്യോട് സ്വദേശി ജനാബ് പി അബ്ദുൽ ഖാദർ ഹാജി മാനേജറായത്.അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലത്തിനുണ്ടായത്.അദ്ദേഹത്തിന്റെ മരണ ശേഷം ശ്രീമതി പാത്തൂട്ടി ഹജ്ജുമ്മയും അവരുടെ മരണ ശേഷം അവരുടെ മക്കളും മാനേജ്‌മെന്റ് കൈകാര്യം ചെയ്തു വരുന്നു.മുണ്ടേരി ഗ്രാമ പഞ്ചായത് പ്രസിഡണ്ടായിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ഡോക്ടർ പി സുബൈർ , ഡോക്ടർ പി ഫാത്തിമ ഡോക്ടർ പി യശോദ ,മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാര്തഥികളാണ്

== ഭൗതികസൗകര്യങ്ങള്‍ ==23 ക്ലാസ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഗണിത ശാസ്ത്ര ക്ലബ്, ശാസ്ത്ര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,

== മാനേജ്‌മെന്റ് ==വ്യക്തിഗത മാനേജ്മന്റ് ശ്രീ പി ഓ രാഘവൻ ,ശ്രീമതി സി കെ ദേവി ,ശ്രീ കെ വി കുഞ്ഞി രാമൻ ,ശ്രീ കെ പി രാജാനന്ദൻ , ശ്രീ അബ്ദുറഹിമാൻ ടി സി

== മുന്‍സാരഥികള്‍ ==ശ്രീ പി ഓ രാഘവൻ ,ശ്രീമതി സി കെ ദേവി ,ശ്രീ കെ വി കുഞ്ഞി രാമൻ ,ശ്രീ കെ പി രാജാനന്ദൻ , ശ്രീ അബ്ദുറഹിമാൻ ടി സി


വഴികാട്ടി

{{#multimaps:11.890887,75.462271|width=600px|zoom=16}}

"https://schoolwiki.in/index.php?title=മൗവ്വഞ്ചേരി_യു_പി_സ്കൂൾ&oldid=215343" എന്ന താളിൽനിന്ന് ശേഖരിച്ചത്