കേരളം

മലകളാൽ നിറഞ്ഞും

പുഴകളാൽ നിറഞ്ഞും

സുന്ദരമായൊരു നാട്

അതാണെന്റെ കേരളം

നെൽവയലിൽ പച്ചപ്പും

തെങ്ങിൻ തണലും

നല്ല കാറ്റും വീശും

എന്തൊരു നല്ല കേരളം

ജൂവൽ

2.A

കടങ്കഥകൾ

ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട?

കടുക്

അടി പാറ നടുവടിമീതെ കുട?

ചേന

കായിക്കും മുൻപേ വിത്തിറങ്ങി?

വാഴ

ചുവന്ന മേനി ചുവന്ന കുപ്പായം?

ഉളളി

ആദിത്യൻ

3.A

അമ്മ

അമ്മ എന്ന കവിതയോളം

വരില്ല ഒരു താരാട്ട് പാട്ടും

അച്ചൻ എന്ന നിഴലിനോളം

വരില്ല ഒരു മേൽക്കൂരയും

ചേട്ടൻ എന്ന സൂര്യനോളം

വരില്ല ഒരു വഴിവിളക്കും

നീ അണയാതെ നോക്കുക

ഈ സ്നേഹനാളങ്ങളെ

നാലു ചുവരിനകത്ത്

എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും

ചിറകരിഞ്ഞ ആഗ്രഹങ്ങളും കൊണ്ട്

നമ്മുടെ അമ്മമാർ തീർത്ത

ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം

ദേവനന്ദ

4.A