മീഡിയവിക്കി:Uploadtext

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)


പ്രത്യേക ശ്രദ്ധയ്ക്ക്

  • ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. കൊളാഷ്, പോസ്റ്റർ എന്നിവ വേണ്ടതില്ല.
  • ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ചേർക്കരുത്, അവയിൽ ചിത്രത്തിന്റെ മെറ്റാഡാറ്റ (Metadata) ഉണ്ടാവില്ല.
  • WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും.
  • യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, സ്മാർട്ട് ഫോണിൽ നിന്നുതന്നെ, സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്താൽ ചിത്രം അപ്‍ലോഡ് ചെയ്യാം.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.
  • പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
  • പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
  • ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.

"https://schoolwiki.in/index.php?title=മീഡിയവിക്കി:Uploadtext&oldid=2133540" എന്ന താളിൽനിന്ന് ശേഖരിച്ചത്