കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ അട്ടഹാസം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ അട്ടഹാസം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ അട്ടഹാസം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ അട്ടഹാസം

പലതവണ ഞാൻ പറഞ്ഞു :
പലതവണ ഞാൻ കരഞ്ഞു :
പലതവണ ഞാൻ ക്ഷോഭിച്ചു,
എന്നിട്ടും നീ എന്നെ കണ്ടില്ല,
എന്റെ തേങ്ങലുകൾ കേട്ടില്ല,
എന്റെ മാറിടം നിങ്ങൾ പിച്ചിച്ചീന്തി,
എന്നിട്ടും ഞാനത് സഹിച്ചു,
നിങ്ങളെന്റെ പൊന്നോമനകളല്ലേ,
അമ്മതൻ മാറിടം തകർത്താലും,
മക്കൾക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചു,
ഇന്നിതാ നിന്റെ അഹങ്കാരം തീർത്തു ഞാൻ,
കൊറോണയെന്ന മഹാവ്യാധിയാൽ,
ഇനിയൊന്നുറക്കെ ചിരിക്കട്ടെ മക്കളേ,
ഇനിയൊന്നുറക്കെ ചിരിക്കട്ടെ മക്കളേ,
ഇനിയൊന്നുറക്കെ ചിരിക്കട്ടെ ഞാൻ.



 

മുഹമ്മദ് മുസമ്മിൽ
7A കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കവിത