പലതവണ ഞാൻ പറഞ്ഞു :
പലതവണ ഞാൻ കരഞ്ഞു :
പലതവണ ഞാൻ ക്ഷോഭിച്ചു,
എന്നിട്ടും നീ എന്നെ കണ്ടില്ല,
എന്റെ തേങ്ങലുകൾ കേട്ടില്ല,
എന്റെ മാറിടം നിങ്ങൾ പിച്ചിച്ചീന്തി,
എന്നിട്ടും ഞാനത് സഹിച്ചു,
നിങ്ങളെന്റെ പൊന്നോമനകളല്ലേ,
അമ്മതൻ മാറിടം തകർത്താലും,
മക്കൾക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചു,
ഇന്നിതാ നിന്റെ അഹങ്കാരം തീർത്തു ഞാൻ,
കൊറോണയെന്ന മഹാവ്യാധിയാൽ,
ഇനിയൊന്നുറക്കെ ചിരിക്കട്ടെ മക്കളേ,
ഇനിയൊന്നുറക്കെ ചിരിക്കട്ടെ മക്കളേ,
ഇനിയൊന്നുറക്കെ ചിരിക്കട്ടെ ഞാൻ.