എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
കോവിഡ് എന്ന മഹാമാരിക്കു ശേഷം 2021-22 അദ്ധ്യായന വർഷം നവംബർ ഒന്നിനു സ്കൂൾ തുറക്കുകയും പ്രവേശനോതസവം നടത്തുകയുണ്ടായി. റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ പി.റ്റി.എ, എം.പി.റ്റി.എ പ്രസിഡൻറ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഈ അദ്ധ്യായന വർഷം ഓൺലൈൻ ക്ലാസ്സുകൾ 2021 ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു. അതിലെ ചില പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
വീടൊരു വിദ്യാലയം
കോവിഡ് മഹാമാരിയിലും പഠനം സാധ്യമാക്കുന്നതിന് രക്ഷിതാക്കളുടെ സഹായത്തോടു കൂടെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി. അതിൻറെ ഉദ്ഘാടനം നാലാം ക്ലാസിലെ അലീനയുടെ വീട്ടിൽ വച്ച് നടത്തുകയുണ്ടായി. തുടർന്ന് ഡിജിറ്റൽ സൗകര്യം ഉപയോഗപ്പെടുത്തി എല്ലാ കുട്ടികൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നൽകി.ഇതോടൊപ്പെ വീട് ഒരു പരീക്ഷണശാല എന്ന പ്രവർത്തനം നൽകിയത് എല്ലാ കുട്ടികൾക്കും പ്രയോജനപ്പെട്ടു.
ഒപ്പത്തിനു ഒപ്പം
എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും ഒരേനിലവാരത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടെ നവംബർ രണ്ടാമത്തെ വാരത്തിൽ പ്രീടെസ്റ്റ് നടത്തുകയും പിന്നോക്കക്കാരെ കണ്ടെത്തി പ്രത്യേക അക്ഷരക്ലാസ്സുകൾ രാവിലെ ഒൻപത് മണി മുതൽ നൽകി വരുന്നു.
ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ
ഒളിമ്പിക്സ് 2020-ൽ നടന്ന പ്രത്യേക സന്ദർഭത്തിൽ കുട്ടികളിൽ ഒളിമ്പിക്സ് അവബോധം സൃഷ്ടിക്കുന്നതിന് ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ വലിയൊരു പങ്കാളിത്വം ഉണ്ടായിരുന്നു.
ഇംഗ്ലീഷ് ഫെസ്റ്റ്
കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യരാക്കി തീർക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണ്. സ്കൂൾതല ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയും റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ, പി റ്റി എ, എം.പി.റ്റി.എ, പ്രസിഡൻറ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ഉദ്ഘാടനെചെയ്തുകൊണ്ട് ജീവിതത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്വം ഇംഗ്ലീഷ് ഫെസ്റ്റ് വലിയൊരു വിജയമാക്കി തീർത്തു.
ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്
കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീ ജോൺ സാറിൻറെ പ്രത്യേകമായ ക്ലാസ് സംഘടിപ്പിക്കയുണ്ടായി.
നാടൻപാട്ട് ശില്പശാല
ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ബഹു. സജീവ് സാറിൻറെ നേതൃതവത്തിൽ നടത്തുകയുണ്ടായി . ഇത് കുട്ടികളിൽ വേറിട്ട ഒരു അനുഭവം ഉളവാക്കി.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
ചാന്ദ്രദിനം
സ്വാതന്ത്ര ദിനം അധ്യാപക ദിനം
ഓണം
ഗാന്ധിജയന്തി
ശിശുദിനം ക്രിസ്തുമസ്സ്