സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24

18:00, 18 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} <center><u><font size=5>'''2023 - 24 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ'''</font></u></center> ==പ്രവേശനോത്സവം== 2023 ജൂൺ 1 നു പ്രവേശനോൽസവം വർണ്ണാഭപരമായ സംഘടിപ്പിക്കപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2023 - 24 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2023 ജൂൺ 1 നു പ്രവേശനോൽസവം വർണ്ണാഭപരമായ സംഘടിപ്പിക്കപ്പെട്ടു. ഇത്തവണ ഒന്നാം ക്ലാസിൽ 42 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾ അങ്കണം ഒരുങ്ങി. ഹെഡ്മാസ്റ്ററിൻ്റെ അധ്യക്ഷതയിൽ ലോക്കൽ മാനേജർ, വാർഡ്‌ മെമ്പർ, പി.ടി.എ പ്രസിഡൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.പൂർവകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം നവാഗതരുടെ എണ്ണം കൂടിയത് സ്കൂൾ മികവിനുള്ള അംഗീകാരമാണെന്ന് ഹെഡ്മാസ്റ്റർ ഓർമ്മപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് ശ്രീ.ഹാദി സംസാരിച്ചു. വാർഡ് മെമ്പർ.ശ്രീ.ഫ്രെഡറിക് ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം കുട്ടികൾക്കു മുൻപാകെ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. തുടർന്ന് നവാഗതരായ കുട്ടികളെ വർണത്തൊപ്പികള‍ും മധുരപലഹാരങ്ങളും, പൂക്കളും നൽകി സ്വീകരിച്ചു. നവാഗതർ അക്ഷരമരം ഒട്ടിച്ചു. തുടർന്ന് കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്ക‍ുകയ‍ും ചെയ്തു .