ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/എന്റെ വിദ്യാലയം

എന്റെ വിദ്യാലയം

             കുട്ടിക്കുറുമ്പിന്റെ കൊട്ടാരമാണ് എന്റെ വിദ്യാലയം .കളിച്ചും.ചിരിച്ചും,ആടിയും,പാടിയും,പഠിച്ചും ഈ വിദ്യാലയത്തെ ഞങ്ങൾ ജീവസുറ്റതാക്കുന്നു.അറിവിന്റെ വിസ്മയലോകത്തേക്ക് ഞങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരും ,കുസൃതിക്കുടുക്കകളായ കൂട്ടുകാരും, പച്ചയും ചുവപ്പും കറുപ്പും വർണ്ണങ്ങൾ നിറഞ്ഞ കായ്കളാൽ ഞങ്ങളെ മാടിവിളിക്കുന്ന മൾബറി ചെടികളും ,സ്കൂൾ അങ്കണത്തിലേക്കു കടക്കുമ്പോൾതന്നെ ഞങ്ങളെ സ്വാഗതം ചെയ്യാൻ കുടചൂടിനിൽക്കുന്ന ഞാവൽമുത്തശ്ശിയും ,ഞാവൽ പഴങ്ങൾ പങ്കിട്ടെടുക്കാനെത്തുന്ന പൂഞ്ചിറകുള്ളവരും പൂവാലന്മാരും ,പുഷ്പവാടിയിൽ തേൻ നുകരാനെത്തുന്ന പൂമ്പാറ്റകളും,കാറ്റിൽ ആലോലമാടി പിന്നെ ഞെട്ടറ്റുവീണ് ഞങ്ങൾക്കു കയ്പ്പും മധുരവും നുണയാൻ നൽകുന്ന നെല്ലിമരവും ,പരൽമീനുകൾ തുള്ളിക്കളിക്കുന്ന ആമ്പൽകുളവും ,ഞങ്ങൾ നട്ടുനനച്ചു വളർത്തുന്ന പച്ചക്കറിത്തോട്ടവുമെല്ലാം എന്റെ വിദ്യാലയ  ഓർമ്മകളെ മധുരതരമാക്കുന്നു.

                                                                                                                            ഹരിത.എ

                                                                                                                             (5th std )