ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജനുവരി

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('=== '''<u>ജനുവരി 26</u>''' === വെഞ്ഞാറമൂട് സ്കൂളിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്രീ.അസീം സാർ,രാവിലെ 9 മണിക്ക്  ദേശീയ പതാക ഉയർത്തി, പരിപാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജനുവരി 26

വെഞ്ഞാറമൂട് സ്കൂളിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്രീ.അസീം സാർ,രാവിലെ 9 മണിക്ക്  ദേശീയ പതാക ഉയർത്തി, പരിപാടികൾ സമാരംഭിച്ചു.പ്രഥമാധ്യാപിക ശ്രീമതി ലിജി ടീച്ചർ,പി.ടി.എ പ്രസിഡൻറ് ശ്രീ പി.വി. രാജേഷ്, പി.ടി.എ വൈസ് പ്രസിഡൻ്റ് കീഴായിക്കോണം അജയൻ, മറ്റ് പിടിഎ ഭാരവാഹികൾ ,സീനിയർ അസിസ്റ്റൻറ് സജികുമാർ സാർ , മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.എസ്.പി.സി,ജെ. ആർ .സി, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,എൻ.എസ്.എസ്, തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അംഗങ്ങൾ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. എസ്. പി .സി യുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തി.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം,സ്കൂൾ വളപ്പിൽ വൃക്ഷ തൈകളുടെ പരിപാലനം,വൃക്ഷ തൈകൾ നടീൽ, സ്കൂൾ ശുചീകരണം, ഭരണഘടന ആമുഖ പ്രതികളുടെ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. പൊതുജനങ്ങൾക്ക് ഭരണഘടനയുടെ ആമുഖത്തിന്റെ പ്രതികൾ വിതരണം ചെയ്യുകയും റിപ്പബ്ളിക് ദിന സന്ദേശം പകർന്നു നൽകുകയും ചെയ്തു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വിദ്യാർത്ഥികൾ സന്ദർശിച്ച്, ഭരണഘടനയുടെ ആമുഖം അവതരിപ്പിക്കുകയും ചെയ്തു.പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ സഹർഷം സ്വീകരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. വൈവിധ്യങ്ങളിലും ഒരേ ഒരു ഇന്ത്യ, ഒരേ ഒരു ജനത, എന്ന ബോധ്യം ഈ ദിനത്തിലും ഓർമ്മിക്കുവാൻ നമുക്ക് സാധിച്ചു എന്നത് അഭിമാനാർഹമാണ്.

ഇന്നത്തെ പ്രധാന ചില ദൃശ്യങ്ങൾ ഇവിടെ കാണാം.