കാലത്തിൻ സൂചിക മുന്നോട്ടു നിങ്ങവേ മാരിയും മാരണമായി മനുഷ്യനെ മദിക്കുന്നു. അരിവാളും കലപ്പയും കറ്റയും കൈയിലേന്തിയ കർഷകൻ സ്തബ്ധനായി നിൽക്കുന്നൊരു നോക്കുകുത്തിയേ പോലെ. വാടിയ കറ്റകൾ വാനിൻ്റെ വികൃതിത്തരങ്ങളെ നോക്കി വിറങ്ങലിച്ചിരിക്കുന്നൊരു വീർപ്പുമുട്ടലോടെ. എന്നിനി കൊയ്യുമീ കതിർ കറ്റകളെ - ന്നോർത്തു കേഴുന്നു പാവമീ കർഷകർ. വരുമൊരുനാൾ, ഇതും പോയി മറയു- മെന്നൊരാശ്വസത്തോടെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോൽ. കാലമേ മറച്ചാലു- മെന്നാശങ്കകളേ തന്നാലുമൊരു നവയുഗപ്പിറവിയേ തന്നാലുമൊരു നവയുഗപ്പിറവിയെ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - കവിത