ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2023-24
സ്വാതന്ത്ര്യദിനാഘോഷം 2023
വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യദിന റാലിയും നടന്നു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ദേശീയപതാക ഉയർത്തി.മുൻ എ ഇ ഒ കെ കെ ജോസഫ് മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന റാലിക്ക് ഭാരതാംബ , ഝാൻസി റാണി , ഗാന്ധിജി, ജവഹർലാൽ നെഹ്റു തുടങ്ങിയ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ നിറം പകർന്നു . പിടിഎ പ്രസിഡണ്ട് റെജിമോൻ എം ആർ , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് , എം പി ടി എ പ്രസിഡൻറ് രജി സുനിൽ , എസ് എം സി മെമ്പർ മോഹനൻ ടി കെ , പിടിഎ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ് തുടങ്ങിയവർ സ്വാതന്ത്ര്യദിന റാലിക്ക് നേതൃത്വം നൽകി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ കുട്ടികൾ സ്വാതന്ത്ര്യദിന മുദ്രാ ഗീതങ്ങൾ മുഴക്കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ കുട്ടികൾ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
-
സ്വാതന്ത്ര്യദിനാഘോഷം റാലി
-
ഭാരതാംബ , ഝാൻസി റാണി , ഗാന്ധിജി, ജവഹർലാൽ നെഹ്റു തുടങ്ങിയ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ
ഓണാഘോഷം -2023
ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ് വലവൂർ സ്കൂളും. വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക് നിറംപകർന്ന് മാവേലിയും പുരുഷകേസരിയും മലയാളിമങ്കയും അണിനിരന്നു. സെറ്റുമുണ്ടും സൈറ്റുസാരിയും പട്ടുപാവാടയും നിറഞ്ഞ മലയാളിത്തനിമക്കൊപ്പം ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഒന്നിച്ചിരുന്ന് ഓണസദ്യയും കഴിച്ചശേഷമാണ് ആഘോഷങ്ങൾ കൊടിയിറങ്ങിയത്.
-
അത്തപ്പൂക്കള മത്സരത്തിൽ നിന്ന്
-
ഓണസദ്യ
ദ്വിദിന സഹവാസ ക്യാമ്പ് നടന്നു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി 'ഗ്രീൻ വില്ലേജ്' എന്ന പേരിൽ ദ്വിദിന സഹവാസക്യാമ്പ് നടന്നു. രാമപുരം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ മേരിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്യാമ്പ് പതാക ഉയർത്തി. ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത സമൂഹം സാമൂഹ്യനീതിയും ലിംഗബോധവും, സഹവർത്തിത്വം, നേതൃത്വ മനോഭാവം, സമൂഹ പ്രശ്നങ്ങളിലെ ക്രിയാത്മക ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും കൗൺസിലറുമായ അമൃത ദാസ് നേതൃത്വം നൽകി. ചിത്രരചനാ കളരിയിൽ ജ്യോൽസിനി കെ ആർ, അനായാസം ചിത്രരചന സാധ്യമാകുന്ന രീതികൾ പരിചയപ്പെടുത്തുകയും കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു. കളത്തൂർ സിസ്റ്റർ അൽഫോൻസാ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ബേബി ജോസഫ് പ്രായോഗിക പരിശീലനത്തിൽ ക്ലാസ് നയിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ പരിശീലന ക്ലാസുകളും ഇതോടൊപ്പം നടന്നു.
https://www.starvisiononline.com/2023/08/valavoor-school-camp.html
https://www.yesvartha.com/2023/08/valavoor.html
-
സഹവാസ ക്യാമ്പ് ഉദ്ഘാടനം
-
ബോധവൽക്കരണ ക്ലാസ്
-
പ്രായോഗിക പരിശീലന ക്ലാസ്
ദേശീയ ഹിന്ദി ഭാഷാദിനം ആചരിച്ചു
പാലാ: വലവൂർ ഗവ. യുപി സ്കൂളിൽ ദേശീയ ഹിന്ദി ഭാഷാദിനം ആചരിച്ചു. രാഷ്ട്രഭാഷയായ ഹിന്ദിയുടെ മഹത്വവും പ്രാധാ നൃവും കുട്ടികൾക്ക് ഹിന്ദി അധ്യാപിക ജോത്സ്യനി കെ.ആർ. വിശദീകരിച്ചു. കാർത്തിക് നായർ രാഷ്ട്രഭാഷയിൽ ഹിന്ദിയെ ക്കുറിച്ച് സംസാരിച്ചു. ഹിന്ദി പ്രസംഗം, സംഘഗാനം, പോസ്റ്റർ നിർമാണം, അക്ഷരവൃക്ഷം, ഡോക്യുമെന്ററി തുടങ്ങി വിവിധ പ്രവർത്തനങ്ങളും നടന്നു.
https://youtu.be/H6Y_4udilJY?si=K_3I-9EbNetYBJ7S
-
സംഘഗാനം
-
ഹിന്ദി പ്രസംഗം
-
പോസ്റ്റർ പ്രദർശനം
ജൈവകൃഷി
October 9 ന് ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. Headmaster Sri.Rajesh N.Y വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.PTA President Reji M R,MPTA President Smt.Reji Sunilkumar എന്നിവർ സന്നിഹിതരായിരുന്നു.വിളവെടുത്ത പയർ ,വെണ്ടയ്ക്ക എന്നിവ അന്നത്തെ ഉച്ചയൂണിന് തോരൻ വച്ചു വിളമ്പി. തുടർന്നുള്ള ദിവസങ്ങളിൽ '''വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികളുടെ വീടുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുത്തു വിട്ടു തുടങ്ങി'''.
-
Yield
-
കൃഷിപരിപാലനം
-
-
-
-
-
-
-
-
പഠനയാത്ര 2023-2024
ഈ അധ്യായന വർഷത്തെ പഠനയാത്ര 30/11/2023 ൽ സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു .H M രാജേഷ് സാർ ൻറെ നേതൃത്വത്തിൽ നടന്ന പഠനയാത്രയിൽ കുട്ടികൾക്ക് ധാരാളം അറിവുകൾ നേടാനായി.
-
നിയമസഭാമന്ദിരം
-
shangumugam
-
വിക്രം സാരാഭായി സ്പേസ് സ്റ്റേഷൻ
-
ssss
ക്രിസ്മസ് ആഘോഷം
ക്രിസ്മസ് ആഘോഷം വളരെ സമുചിതമായി തന്നെ ആഘോഷിച്ചു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് tree ഒരുക്കുകയും ചെയ്തു . ഹെഡ്മാസ്റ്റർ രാജേഷ് സാർ ക്രിസ്മസ് സന്ദേശം നൽകി .കുട്ടികൾ കരൾ ഗാനം ആലപിക്കുകയും സമ്മാനങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.