യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2023-24 അദ്ധ്യയനവർഷത്തെ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് അടയമൺ യു .പി .എസിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.ക്വിസ് മത്സരം ,ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണം ,ലഹരിവിരുദ്ധ മുദ്രാവാക്യ നിർമ്മാണം ,ഫ്ലാഷ് മോബ് എന്നിവയായിരുന്നു അന്നത്തെ പ്രധാന പരിപാടികൾ .ജൂൺ 26 ന് കുട്ടികൾ അടയമൺ ജംഗ്ഷൻ , തൊളിക്കുഴി ജംഗ്ഷൻ ,അടയമൺ എൽ പി എസ് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു .


ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അടയമൺ .യു .പി .എസ് സംഘടിപ്പിച്ചത് .ക്ലാസ്സ്‌തല പോസ്റ്റർ നിർമ്മാണം ,റോക്കറ്റ് നിർമ്മാണം ,ക്വിസ് മത്സരം ,ലേഖനമത്സരം -ചാന്ദ്രയാനും ഇന്ത്യയും തുടങ്ങിയവയായിരുന്നു അന്ന് നടത്തിയത് .

അടയമൺ .യു .പി .എസിൽ ഓണാഘോഷത്തോടനുബന്ധിച്ച് മെഗാതിരുവാതിര സംഘടിപ്പിച്ചു .വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് തിരുവാതിര അവതരിപ്പിച്ചത് .ഈ മെഗാതിരുവാതിര ഒരുമയുടെ ഉത്സവമായ ഓണത്തിന് കൂടുതൽ നിറം പകർന്ന വേറിട്ട ഒരു അനുഭവമായി മാറി .

പ്രമാണം:42450-megathiruvathira.jpg




പാഠം ഒന്ന് പാടം


വേറിട്ട പ്രവർത്തനവുമായി അടയമൺ യു.പി.എസ്സ് വീണ്ടും. കേരളത്തിന്റെ അറുപത്തി എട്ടാം ജന്മദിനം അറുപത്തി എട്ട് ചെടിച്ചട്ടികളിൽ അറുപത്തി എട്ട് പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ് സ്കൂൾ ആഘോഷിച്ചത്. ഇത്തവണ ഹരിത സേനയുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിലെ തരിശു പാടത്ത് നെൽകൃഷിക്ക് സ്കൂൾ തുടക്കമിട്ടു. പാഠം ഒന്ന് പാടം എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി വാർഡ് മെമ്പർ പി. ഹരീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷിജിത്ത്, ഏലാ വികസന സമിതി പ്രസിഡന്റ് ജി. ജലജൻ, എന്നിവർ കുട്ടികൾക്ക് വയലൊരുക്കേണ്ട രീതികൾ വിശദീകരിച്ചു കൊടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ വി.അജികുമാർ, കോ ഓർഡിനേറ്റർ ദീപക് ചന്ദ്രൻ മങ്കാട്, സീനിയർ അസിസ്റ്റന്റ് ഗീത എസ് നായർ, എസ്.ആർ.ജി കൺവീനർ വി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി കെ.സി. പ്രസാദ് കുമാർ, മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളും പാഠം ഒന്ന് പാടം എന്ന പരിപാടിയിൽ പങ്കെടുത്തു.