ജി.എം.എൽ.പി.എസ് അരകുർശ്ശി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jasnaak (സംവാദം | സംഭാവനകൾ) (→‎പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== അരകുർശ്ശി

GMLPS ARAKURUSSI

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ് അരകുറുശ്ശി. ഈ ഗ്രാമത്തിലെ ആണ്ടിപ്പാടം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറുവർഷത്തോളം പഴക്കമുണ്ട്. ആദ്യം ഈ വിദ്യാലയം നെല്ലിപ്പുഴയുടെ തീരത്തായിരുന്നു. പിന്നീട് അവിടെ നിന്നും ഈ വിദ്യാലയം 1978 ൽ ദാറുന്നജാത്ത് യത്തീംഖാന കോമ്പൗണ്ടിലേക്ക്  മാറ്റി. ഇത് ഒരു മാപ്പിള സ്കൂൾ ആണ് .2004 വരെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ ആയിരുന്നു. പിന്നീട് 2005ൽ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചു. ഇപ്പോൾ ഈ വിദ്യാലയം 12 ക്ലാസ് മുറികളും ഓഫീസ് മുറിയും അടങ്ങുന്നതാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

NAJATH COLLEGE

ഈ സ്കൂളിൻ്റെ തൊട്ടടുത്തായി ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു .സ്കൂളിലെ പിറകുവശത്തായി നജാത്ത് ആർട്സ് &സയൻസ് കോളേജും പ്രവർത്തിക്കുന്നു.

പൊതു സ്ഥാപനങ്ങൾ

KSEB MKD

സ്കൂളിൽ നിന്നും ഏകദേശം 300 മീറ്റർ അകലത്തിൽ മെയിൻ റോഡിൽ മണ്ണാർക്കാട് കെഎസ്ഇബിയും അരക്കിലോമീറ്ററിനുള്ളിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയും വൈശാഖ് ഹോസ്പിറ്റലും പ്രവർത്തിക്കുന്നു. മണ്ണാർക്കാട് ഫോറസ്റ്റ് ഓഫീസ് അംഗൻവാടി എന്നിവയും സ്കൂളിൻ്റെ തൊട്ടടുത്തുണ്ട്.