ജി.എൽ.പി.എസ്. മൊറയൂർ/ചരിത്രം

15:16, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafnart (സംവാദം | സംഭാവനകൾ) (' 1928 നവംബർ അഞ്ചാം തിയ്യതി ഒരധ്യാപനും പതിനാറ് വിദ്യാർത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവർത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളിൽ വെച്ച് ആരംഭിച്ചു. പിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   1928 നവംബർ അഞ്ചാം തിയ്യതി ഒരധ്യാപനും പതിനാറ് വിദ്യാർത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവർത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളിൽ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാൽ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിൻറെ നേരെ മുൻവശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ൽ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 
   1928 ൽ ഒന്നാം തരവും തുടർന്ന് രണ്ടാം തരവും 1930 ൽ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാൽ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടർന്നു. 1937 മെയ് മാസത്തിൽ നാലാം തരവും 1938 ഏപ്രിൽ മാസത്തിൽ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂർണ്ണമായ ലോവർ എലിമെൻററി സ്കൂളിൻറെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു.