പനങ്ങാങ്ങര

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനങ്ങാങ്ങര.


കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുൻപ് മറ്റ് പ്രദേശങ്ങളെ പോലെ, മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽപ്പെട്ട പ്രദേശമായിരുന്നു പനങ്ങാങ്ങര.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത് 1969-ജൂൺ ജില്ല രൂപീകൃതമായപ്പോൾ എന്റെ പ്രദേശം മലപ്പുറം ജില്ലയിലുമായി .പ്രദേശത്ത് കൂടി കടന്നു പോകുന്ന മദ്രാസ് -കോഴിക്കോട് ട്രക്ക് റോഡ് പനങ്ങാങ്ങരയുടെ വികസനത്തിൽ ഒരു നാഴികകല്ലായിരിക്കണം. ഇപ്പോൾ ഈ റോഡ് NH-213(966)എന്ന  പേരിൽ അറിയപ്പെടുന്നു .എന്റെ പ്രദേശത്തിന്റെ വികസനത്തിൽ ഈ റോഡ് പങ്കുവഹിക്കുമെന്നതിൽ  സന്ദേഹത്തിനിടയില്ല .പ്രദേശത്തിന്റെ ചരിത്രശേഖരണം ഏറെ ക്ലേശകരമാണ് .കാരണം ലിഖിത രൂപത്തിലോ മറ്റോ ഉള്ള യാതൊരു ചരിത്ര വസ്തുക്കളും ലഭ്യമല്ല.ജീവിച്ചിരിക്കുന്ന പ്രായം ചെന്ന ആളുകളുടെ ഓർമകളുടെ അറകൾ മാത്രമാണ്  ഈ ചരിത്രത്തിനു പിന്നിലെ കൈയ്യൊപ്പ് .

'കാലാപാറപ്പടി '  എന്നറിയപ്പെട്ടിരുന്ന പ്രദേശം എങ്ങനെ പനങ്ങാങ്ങര എന്ന നാമത്തിലേക്ക് നാമമാറ്റം ചെയ്തത് എന്ന് ആർക്കും അറിവില്ല എന്ന് തന്നെ പറയാം .ഒരു പക്ഷെ വാമൊഴിയായി അത് പകർന്നു കഴിഞ്ഞപ്പോൾ മാറ്റം വന്നതുമാവാം.എങ്കിലും ആ നാമമാറ്റത്തിന് ഒരേ തെളിവെ ഉള്ളൂ .ഒരിക്കൽ ചായക്കട നടത്തിയിരുന്ന (1940- 42)കാലയളവിൽ ഒരാളുടെ കടയ്ക്ക് കാലപ്പാറ ചായപ്പീടിക എന്നായിരുന്നു പേര് .ശേഷം അദ്ദേഹം തന്നെ പനങ്ങാങ്ങര ചായപ്പീടിക എന്ന് നാമകരണം ചെയ്തു .ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാവാം 'പനങ്ങാങ്ങര 'എന്ന പേര് .പനങ്ങാങ്ങരയുടെ പൗരാണിക നാമം 'പനകംകരം' എന്നായിരുന്നു .