വി.എച്ച്.എസ്.എസ്. കരവാരം/ടൂറിസം ക്ലബ്ബ്
കരവാരം വൊക്കേഷണൽ ഹയർ സ്കൂളിൽ 2023 -24 അധ്യയന വർഷത്തിലെ വിനോദയാത്ര ഡിസംബർ 22 ,23 തീയതികളിലായി നടത്തുകയുണ്ടായി.ആലപ്പുഴ ബീച്ച്,ആതിരപ്പിള്ളി ,വാഴച്ചാൽ ,സിൽവർ സ്റ്റോo എന്നിവിടങ്ങളിലായി നടത്തിയ വിനോദയാത്ര കുട്ടികളിൽ പുത്തൻ ഉണർവേകി .തൃശ്ശൂർ ജില്ലയിലെ വനത്താൽ ചുറ്റപ്പെട്ടതും പക്ഷികളുടെ വാസസ്ഥാനവുമായ അതിരപ്പിള്ളി ,അവിടെ നിന്നും 5 കി .മി അകലെ നിബിഡവനങ്ങൾക്ക് അടുത്തുള്ള വാഴച്ചാൽ അവിടുത്തെ തണുത്ത ഭൂപ്രകൃതിയും കാടും മനോഹരമായ അനുഭവമായിരുന്നു .സിൽവർ സ്റ്റോo അമ്യൂസ്മെന്റ് പാർക്ക് കുട്ടികളെ ഉത്സാഹഭരിതരാക്കി.


