വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎കലോത്സവവേദികളിൽ പ്രതിഭകളായി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ആർട്‌സ് ക്ലബ്ബ്

കുട്ടികളുടെ കലാഭിരുചികൾ വർദ്ധിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ളതാണ് ഞങ്ങളുടെ സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. . സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. അതിൽ മികവു പുലർത്തുന്ന കുട്ടികളാണ് അടുത്ത മത്സരപ്പടികൾ ചവിട്ടുന്നത്. കുട്ടികളുടെ സർഗ്ഗശക്തി കണ്ടെത്തേണ്ടത് ആർട്സ് ക്ലബ്ബിന്റെ കർത്തവ്യമാണ്. നൃത്തം, രചനാ മൽസരങ്ങൾ, ആലാപന മത്സരയിനങ്ങൾ, വാദ്യമേളങ്ങൾ, അഭിനയം എന്നിങ്ങനെയുള്ള കഴിവുകൾ കണ്ടെത്തുന്നു. അവയ്ക്ക് പരിശീലനം നൽകുന്നു.

22 - 23 ക്ലബ്ബ് പ്രവർത്തനങ്ങൾ

സുദീപ്തി ടീച്ചറിന്റെ നേതൃത്ത്വത്തിലാണ് ഈ അധ്യയന വർഷത്തിലെ പ്രവർത്തനക്രമങ്ങൾ.

കലോത്സവവേദികളിൽ പ്രതിഭകളായി

കലാപരമായ കഴിവുകൾ വാർത്തെടുക്കുന്നതിന് സ്കൂൾ കലോൽസവം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സർഗ്ഗാത്മകമായ യതും മികവുറ്റതുമായി ധാരാളം പരിപാടികൾ സ്കൂൾ കലോത്സവത്തിലരങ്ങേറി. നാടൻപാട്ട്, വഞ്ചിപ്പാട്ട്, മാർഗ്ഗം കളി, നൃത്തരൂപങ്ങൾ, .... എന്നിങ്ങനെ പരിപാടികളിൽ ഒന്നാം സമ്മാനത്തിനർഹരായ കുട്ടികൾ ജില്ലാതലത്തിലും അവരുടെ കഴിവുകൾ തെളിയിച്ചു. സബ്ജില്ലാ കലോത്സവത്തിൽ അറബിക് പ്രശ്നോത്തരിക്ക് ഷാഹിൻ ഷാജി ഒന്നാം സ്ഥാനം നേടി. യുപി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ വൈഗ ഒന്നാമതായി. യുപി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് ഓർക്കസ്ട്ര ചെണ്ടമേളം എന്നിവയിൽ ഒന്നാം സ്ഥാനവും നേടി. ലളിതഗാനത്തിന് ഒമ്പത് ബിയിലെ അഭിനന്ദ് കൈലാസ് ഒന്നാമതായി. ഹൈസ്കൂൾ വിഭാഗം ഹിന്ദി റെസിറ്റേഷനിൽ എട്ടുബിലെ ഗണേഷും ക്ലാസിക്കൽ മ്യൂസിക്കിന് 10 എ ലെ അഭിജിത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ ഏരിയയിലെ വൈഗ ഒന്നാം സ്ഥാനത്തിന് അർഹയായി. ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. യുപി വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ 5 യിലെ എബ്രഹാം സെബാസ്റ്റ്യൻ ഫസ്റ്റ് നേടി. ഹൈസ്കൂൾ വിഭാഗം മലയാളം റെസിറ്റേഷനിൽ എട്ടു ഡിയിലെ അശ്വിൻ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഗിത്താർ വായനയിൽ ഒമ്പത് എയിലെ അനുഗ്രഹ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹിന്ദി കവിത രചനയിൽ പത്ത് ഡിയിലെ സിദ്ധാർത്ഥ് വിഷ്ണു ഒന്നാം സ്ഥാനം നേടി. ഓടക്കുഴലിന് 8 എയിലെ അജയ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.തായമ്പക മത്സരത്തിൽ എട്ട് സി ഒൺ ലെ ശ്രാവൺ ഒന്നാം സ്ഥാനം നേടി. ഹിന്ദി കഥ രചനയിൽ പത്ത് സി യിലെ അർജുൻ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം ചിത്രരചന പെൻസിലിന് 8 ഡിലെ ഷെരീഫ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും 8 എ1 ലെ അഭിനയ വിനോദ് എ ഗ്രേഡ് കരസ്ഥമാക്കി. തിരുവനന്തപുരം റവന്യൂ ജില്ലാ മത്സരത്തിൽ വൈഗ കുച്ചുപ്പിടിക്ക് രണ്ടാം സ്ഥാനം നേടി. അജയ് ദേവ് നാദസ്വരത്തിന് ഒന്നാമതായി. മോഹിനിയാട്ടത്തിന് വൈഗ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗം സംഘനൃത്തത്തിന് എ ഗ്രേഡ് നേടി. നാടോടി നൃത്തത്തിന് ഫാസില ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി. ഹൈസ്കൂൾ വിഭാഗം ഹിന്ദി റെസിറ്റേഷനിൽ ഗണേഷ് എ ഗ്രേഡ് നേടി.

2021-2022 പ്രവർത്തനങ്ങൾ.

കൊവിഡ് കാലത്ത് കുട്ടികൾ അവരുടെ പ്രകടന മികവുകൾ എല്ലാം തെളിയിച്ചത് ഓൺലൈനായിട്ടായിരുന്നു. ആലാപന മികവു കാണിച്ച ധാരാളം കുഞ്ഞുങ്ങൾ യുപി , ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ തിളങ്ങിയത് എടുത്തു പറയേണ്ടതാണ് അവരുടെ പ്രകടനങ്ങളുടെ വീഡിയോകൾ യു ട്യൂബിൽ അപ്‌ലോഡ് ചെയ്തത് അവർക്ക് സന്തോഷപ്രദമായ കാര്യമായിരുന്നു.

വേദികളിൽ തിളങ്ങുന്ന പ്രതിഭകൾ

ദിനാചരണങ്ങൾ- ആർട്സ് ക്ലബ്ബ് പ്രവ൪ത്തനങ്ങൾക്കുവേദി

ആഴ്ട്സ് ക്ലബ്ബിന്റെ പ്രവ൪ത്തനങ്ങൾ ദിനാചരങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്നു. വായനാദിനം, പരിസ്ഥിതിനം, എന്നിങ്ങനെ ദിനാചരണവുമായി ബന്ധപ്പെട്ട് രചനാമത്സരങ്ങൾ, ആലാപനം സ്കൂൾ തലത്തിൽ തെളിയിക്കുന്നു.

2020-2021 പ്രവർത്തനങ്ങൾ.

കൊവിഡിന്റെ വ്യാപനം കുഞ്ഞുങ്ങളുടെ വിദ്യാലയ ജീവിതത്തെ അതിതീവ്രമായി ബാധിച്ചുവെന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ ആ അവസ്ഥയിലും അവരുടെ കലാവൈഭവങ്ങൾക്ക് കിട്ടിയ അവസരം അവർ പാഴാക്കിയില്ല. ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ഈ വർഷങ്ങളിൽ സിജിറ്റലായി ലഭിച്ച കലാവിരുന്നുകൾ കുട്ടികളും അധ്യാപകരും ഒരുപോലെ ആസ്വദിച്ചു. വീടുകളിൽ അകപ്പെട്ടു പോയ കുട്ടികൾ ഓൺലൈനായി ക്ലാസ്സുകളായി തിരിഞ്ഞ് പരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലിരിക്കുന്ന അനുഭവങ്ങ ൾഇവർക്കുണ്ടായി എന്നതു തീർച്ചയാണ്. കൂടുതൽ കലാപ്രതിഭകളായി മാറിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

റേഡിയോ മിഠായി

ബി ആർ സി യുടെ സൃഷ്ടിയായ റേഡിയോ മിഠായി ഓരോ സ്കൂളിലെയും കലാസൃഷ്ടികളുടെ വിരുന്ന് മറ്റു വിദ്യാലയങൾക്കു വേണ്ടിയും പങ്കുവയ്ക്കാൻ സാധിച്ചു. വിദ്യാലയങ്ങൾ പരസ്പരം വിഭവങ്ങളുടെ സദ്യ ഒരുക്കുകയായിരുന്നു.

നാടൻ പാട്ടാലാപനം

2019-20 പ്രവർ ത്തനങ്ങൾ.

സബ്ജില്ലാതലത്തിലും, റവന്യൂ ജില്ലാതലത്തിലും, ബി ആ൪സി തലത്തലും ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.  അജയ്ദേവ് എന്ന വിദ്യാർത്ഥി നാദസ്വര മൽസരത്തിലും, സുബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥി പ്രവൃത്തി പരിചയമൽസരത്തിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ റവന്യൂ തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിന്റെ അഭിമാനമായ ജലാലുദ്ദീന് കഴിഞ്ഞു. ചെണ്ടമേളം, നാടൻപാട്ട്, വട്ടപ്പാട്ട്, കോൽക്കളി തുടങ്ങിയ വിവിധ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കരസ്ഥമാക്കി.

പ്രവർത്തന മികവുകൾ

  • ചെണ്ടമേളം, ദഫ്മുട്ട്, അറവനമുട്ട്, കോൽക്കളി, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് എന്നിങ്ങനെയുള്ള ആചാരാനുഷ്ടാന പരമായ കലാരൂപങ്ങളെയും പ്രാവീണ്യമുള്ള കലാകാരന്മാരെയും ഞങ്ങളുടെ സ്കൂൾ വളർത്തുന്നു
  • കന്നട പദ്യപാരായണം, ഹിന്ദി പദ്യംചൊല്ലൽ, നാടൻ പാട്ടാലാപനം ഇങ്ങനെ ആലാപനമത്സരങ്ങൾക്ക് കുട്ടികളെ പ്രാവീണ്യരാക്കുന്നു
  • 2018 - 19 അധ്യയനവർഷത്തിൽ സബ് ജില്ലാ മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അനസ് മുഹമ്മദ് മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം നേടി
  • തബലയ്ക്ക് അനൂപ് പി അതിലും ശാസ്ത്രീയ സംഗീതത്തിന് അശ്വിൻ എ എസും ഒന്നാം സ്റ്റാനത്തിനർഹരായി
  • 2017 - 18 ൽ ഹയർ സെക്കന്ററിയിലെ കലാപ്രതിഭകൾ: മിഥുൻ ബി എ വിഷ്ണു സിഎസ് എന്നിവരെ തിരഞ്ഞെടുത്തു. യുപി വിഭാഗത്തിൽ കലാപ്രതിഭയായി.
  • ഹയർ സെക്കന്ററി വിഭാഗത്തിൽ മിഥുൻ ബി എ, അനൂപ് ബി അനിൽ, വിഷ്ണു സി എസ്, അനസ് മുഹമ്മദ്, സഹീർഖാൻ എന്നിവർ തങ്ങളുടെ കലാമൂല്യം സബ് ജില്ലാ കലോത്സങ്ങളിൽ ഒന്നാം സ്ഥാനത്തോടെ തെളിയിച്ചു
  • അറബിക്ക് കലോത്സവവേദികളിൽ തിളങ്ങിയ അതുല്യ പ്രതിഭയാണ് ഏഴ് സി യിലെ അബ്ദുൾ ബാരി. അങ്ങനെ ഓവർ ആൾ സെക്കന്റ് നമ്മുടെ സ്കൂളിനു സ്വന്തമായി
  • 2016-17 ൽ വിദ്യാരംഗം കലാസാഹിത്യവേദി, കലോത്സവേദി എന്നിവയിൽ മികച്ച പ്രാവീണ്യം നേടിയ പ്രതിഭകൾ- ആനന്ദ് എം എ, അഖിൽ ജെ, അബ്ദുൾ ബാരി, വിഷ്ണു സി എസ്, മുഹമ്മദ് ഷൊയ്ബ്.